അഭിറാം മനോഹർ|
Last Modified തിങ്കള്‍, 31 ജനുവരി 2022 (20:33 IST)
ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യം വെച്ച് പുതിയ ട്രോജൻ മാൽവെയറായ ബ്രറ്റ(BRATA) രംഗത്ത്. കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലീഫിയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ഡിസംബറില്‍ ഈ പുതിയ മാല്വെയർ പ്രചരിക്കാൻ തുടങ്ങി. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മോഷ്‌ടിക്കുകയും ഫോണിനെ ഫാക്ടറി റീസെറ്റ് ചെയ്യുകയും എല്ലാ ഡാറ്റയും മായ്ക്കുകയും ചെയ്യുന്നതിനാല്‍ ഈ ട്രോജന്‍ ഒരു വലിയ ഭീഷണിയാണ്.
2019ൽ കാസ്‌പെർസ്കിയാണ് ബ്രറ്റയെ ആദ്യമായി കണ്ടെത്തുന്നത്. ആ സമയത്ത്, ബ്രസീല്‍ ആസ്ഥാനമായുള്ളവരെയാണ് ട്രോജന്‍ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍, യുകെ, പോളണ്ട്, ഇറ്റലി, സ്‌പെയിന്‍, ചൈന, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ താമസിക്കുന്ന വ്യത്യസ്ത ഇ-ബാങ്കിങ് ഉപഭോക്താക്കളെയാണ് പുതിയ
മാൽവെയർ ലക്ഷ്യമിടുന്നത്.
പുതിയ ബാങ്കിംഗ് ട്രോജന്‍ ഒരു ഡൗണ്‍ലോഡര്‍ വഴിയാണ് വിതരണം ചെയ്യുന്നതെന്ന് ക്ലീഫി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ഏറ്റവും പുതിയ ആന്റിവൈറസ് സൊല്യൂഷനുകളെ മറികടക്കാന്‍ പോലും കഴിഞ്ഞു.മൂന്ന് വകഭേദങ്ങളാണ് ഈ മാൽവെയറിന് നിലവിലുള്ളത്.