ഇ-മെയിലിൽ വരുന്ന ഒമിക്രോൺ വാർത്തകളെ സൂക്ഷിക്കുക: സ്വകാര്യവിവരങ്ങൾ നഷ്ടമായേക്കാം

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജനുവരി 2022 (21:25 IST)
വാർത്തകളിലൂടെ കടത്തിവിട്ട് ഹാക്കർമാർ ചോർത്തിയെടുക്കുന്നതായി റിപ്പോർട്ട്. വിൻഡോസ് ഉപയോഗിക്കുന്ന കുറഞ്ഞത് 12 രാജ്യങ്ങളിലാണ് സുരക്ഷാഭീഷണിയുള്ളത്.

ഒമിക്രോൺ വാർത്തകൾ പങ്കുവെയ്‌ക്കുന്നു എന്ന വ്യാജേന എത്തുന്ന ഇ‌മെയിൽ സന്ദേശങ്ങളിലൂടെയാണ് മാൽവെയർ കടത്തിവിടുന്നത്. ഈ സന്ദേശങ്ങൾ തുറന്നുനോക്കുന്നവരുടെ സിസ്റ്റത്തെയാണ് മാല്വെയർ ആക്രമിക്കുന്നത്. റെഡ്ലൈൻ എന്ന പേരിലുള്ള മാൽവെയറാണ് കമ്പ്യൂട്ടറുകളെ ബാധിക്കുന്നത്.

2020ലാണ് റെഡ്‌ലൈൻ ഉപയോഗിച്ച് ഹാക്കർമാർ സ്വകാര്യവിവരങ്ങൾ ചോർത്താൻ തുടങ്ങിയത്. എന്നാൽ അടുത്തിടെ ഇവരുടെ പ്രവർത്തനം വ്യാപിപിച്ചു. stats.exe എന്ന തരത്തിലുള്ള ഫയലുകളിലൂടെയാണ് മാൽവെയർ കടത്തിവിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :