1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Blackberry phones to end supports

ബ്ലാക്ക്ബെറി ഫോണുകൾക്ക് മരണമണി: ജനുവരി നാലിന് എല്ലാ സേവനങ്ങളും നിർത്തലാക്കും!

സ്മാർട്ട്‌ഫോൺ
ഒരു കാലത്ത് സ്മാർട്ട്‌ഫോണുകളിൽ വിപ്ലവം തീർത്ത ബ്ലാക്ക്‌ബെറി ഓർമയാകുന്നു. ജനുവരി 4ന് ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്‌ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങൾക്കുള്ള എല്ലാ സേവനങ്ങളും ബ്ലാക്ക്‌ബെറി അവസാനിപ്പിക്കുമെന്ന് ലില്ലിപുട്ടിങ് റിപ്പോർട്ട് ചെയ്യുന്നു.
 
പഴയ ഓഎസ് 7.1 ആണെങ്കിലും പുതിയ ബിബി 10 ആണെങ്കിലും നാളത്തോടെ ഫോൺ പ്രവർത്തനം അവസാനിപ്പിക്കും. ഇതോടെ ഫോണിലൂടെ കോൾ ചെയ്യാനോ എസ്എംഎസ് അയക്കാനോ കഴിയാതെയാകും. വൈഫൈ, മൊബൈൽ ഡേറ്റ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ കഴിയുമെങ്കിലും സ്ഥിരത ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു.
അടുത്ത ലേഖനം
കേന്ദ്രസർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർ, മറ്റുള്ളവർക്ക് വർക്ക് ഫ്രം ഫോം: പുതിയ മാർഗനിർദേശം