ജിയോയും ഞെട്ടി, എയർടെലിന്റെ പുതിയ ഓഫറില്‍ മയങ്ങി ഉപഭോക്‍താക്കള്‍

ജിയോയും ഞെട്ടി; എയർടെലിന്റെ പുതിയ ഓഫര്‍ അതിശയിപ്പിക്കുന്നത്

  Airtel , mobile compani , Jio effect , Rliance , roaming free , Jio , mobile , ജിയോ , എയർടെൽ , റോമിങ് ചാർജ് , ബി എസ് എന്‍ എല്‍
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (16:29 IST)
ഉപഭോക്‍താക്കളെ കൈയിലെടുത്തു കൊണ്ട് കുതിക്കുന്ന ജിയോയുടെ പടയോട്ടം തടയാന്‍ പുതിയ ഓഫറുമായി എയർടെൽ. രാജ്യവ്യാപകമായി റോമിങ് ചാർജുകൾ ഒഴിവാക്കാനാണ് എയര്‍ടെല്‍ അവസാനമായി എടുത്ത തീരുമാനം.

വോയിസ്, ഡാറ്റാ സർവീസുകൾക്ക് റോമിങ് ചാർജ് ഒഴിവാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 268 മില്യൺ ഉപഭോഗ്താക്കൾക്ക് ഈ തീരുമാനം ഗുണകരമാവുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി അധികൃതര്‍.

റോമിങ് ചാർജ് ഒഴിവാക്കുന്നതോടെ രാജ്യത്തിനകത്ത് എവിടെയും ഉപഭോഗ്താക്കൾക്ക് ലോക്കൽ കോൾ നിരക്കിൽ എയർടെൽ നമ്പർ ഉപയോഗിക്കാം. ഇതിന് പ്രത്യേക ചാർജ് ഈടാക്കുകയില്ല.


ജിയോയുടെ വ്യാപനം തടയാനും ഉപഭോക്‍താക്കളെ നഷ്‌ടപ്പെടാതിരിക്കുന്നതിനുമായി ബി എസ് എന്‍ എല്‍ അടക്കമുള്ളവര്‍ വന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :