999 രൂപയ്ക്ക് ഇനി ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കാം

ഇന്ത്യന്‍ വിപണി കയ്യടക്കാന്‍ പുതിയ പദ്ധതിയുമായാണ് ആപ്പിള്‍ വരുന്നത്. പുതിയ പദ്ധതിപ്രകാരം മാസം 999 രൂപ അടച്ച് ആപ്പിള്‍ ഐഫോണ്‍ എസ് ഇ സ്വന്തമാക്കാം. ആപ്പിളിന്റെ പുതിയ പ്ലാനിലൂടെ 39999 രൂപ വിലയുള്ള ഐ ഫോണ്‍ റീട്ടെയ്ല്‍ കസ്റ്റമേഴ്‌സിന് 23,976 രൂപയ്ക്കു ലഭി

ആപ്പിള്‍ ഐഫോണ്‍, ഇന്ത്യ, ഐപാഡ് Apple I Phone, India, IPad
rahul balan| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (18:22 IST)
ഇന്ത്യന്‍ വിപണി കയ്യടക്കാന്‍ പുതിയ പദ്ധതിയുമായാണ് ആപ്പിള്‍ വരുന്നത്. പുതിയ പദ്ധതിപ്രകാരം മാസം 999 രൂപ അടച്ച് ആപ്പിള്‍ ഐഫോണ്‍ എസ് ഇ സ്വന്തമാക്കാം. ആപ്പിളിന്റെ പുതിയ പ്ലാനിലൂടെ 39999 രൂപ വിലയുള്ള ഐ ഫോണ്‍ റീട്ടെയ്ല്‍ കസ്റ്റമേഴ്‌സിന് 23,976 രൂപയ്ക്കു ലഭിക്കും. മാസത്തില്‍ 999 രൂപ വീതം രണ്ടു വര്‍ഷം കൊണ്ട് ഫോണിന്റെ വില അടച്ചു തീര്‍ത്താല്‍ മതിയാവും.

ആപ്പിള്‍ ഐ ഫോണിന്റെ ഐഫോണ്‍6, ഐഫോണ്‍6s എന്നീ മോഡലുകളും ഈ പ്ലാനിലൂടെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഐഫോണ്‍ 6sന് 1,399 രൂപയാണ് മാസത്തില്‍ അടയ്‌ക്കേണ്ട തുക. ഈ പ്ലാനിലൂടെ യഥാര്‍ത്ഥ തുകയേക്കാള്‍ കുറഞ്ഞ വിലയില്‍ ഐഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്.

ഐഫോണിന്റേയും ഐപാഡിന്റേയും പല മോഡലുകളും ഈ പ്ലാനിലൂടെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. പുതിയ പദ്ധതിപ്രകാരം വിപണിയില്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സാധാരണക്കാര്‍ക്കും ഐഫോണ്‍ സ്വന്തമാക്കാനാകുന്ന രീതിയിലാണ് പുതിയ പ്ലാനുകള്‍ ഉള്ളത് എന്നതുകൊണ്ട് വില്‍പ്പനയില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :