ന്യൂഡൽഹി|
aparna shaji|
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (10:47 IST)
അമേരിക്കൻ സൈനീക കേന്ദ്രങ്ങൾക്ക് ഇന്ത്യൻ സൈനീക കേന്ദ്രങ്ങളിലേക്ക് കടന്നു വരാൻ അനുവാദം നൽകി മോദി സർക്കാർ. അമേരിക്കൻ സേനയുടെ അറ്റകുറ്റ പണികൾക്കും വിശ്രമത്തിനും ഇന്ത്യൻ സൈനീക താവളങ്ങൾ ഉപയോഗിക്കാമെന്ന രൂപത്തിലാണ് പുതിയ കരാർ.
അമേരിക്ക ഒരു പതിറ്റാണ്ടായി നടത്തി വരുന്ന ശ്രമങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്.
യു പി എ സർക്കാർ അധികാരത്തിലിരുന്ന കാലത്ത് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റിൽ ഒപ്പു വെക്കുവാനും ഇരു ഭരണകൂടവും തീരുമാനിച്ചിരിക്കുകയാണ്. വിവാദത്തെ ഭയന്നായിരുന്നു അന്ന് യു പി എ സർക്കാർ ഇത് നടപ്പിലാക്കാതിരുന്നത്. പ്രാഥമിക ആവശ്യങ്ങൾക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും സൈനീക താവളങ്ങൾ പരസ്പരം ഉപയോഗിക്കാമെന്നാണ് കരാറിൽ പറയുന്ന മറ്റൊരു കാര്യം.
വ്യോമ, സമുദ്രാതിർത്തി ഇവയ്ക്കുള്ളിൽ അമേരിക്കൻ സൈന്യത്തിന് ഇന്ത്യൻ മണ്ണിൽ സഞ്ചാര സ്വാതന്ത്യമാണ് ലഭ്യമാകുന്നത്. ഇതേ സൗകര്യം ഇന്ത്യക്ക് അമേരിക്കയിലും ലഭ്യമാകും. എന്നാൽ പല നാടുകളിലും അധിനിവേശമുള്ള അമേരിക്കക്ക് ഇന്ത്യൻ മണ്ണിൽ വിശ്രമിക്കാൻ കഴിയുന്നതും ഇത് ഇടത്താവളമായി മാറുന്നതും വലിയൊരു നേട്ടം തന്നെയാണ്. ഇതിന്റെ ചര്‍ച്ചകൾക്കായി നാലു മാസം മുമ്പ് മന്ത്രി മനോഹര്‍ പരീകര്‍ വാഷിങ്ടണില്‍ പോയിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം