ജംഗിള്‍ ബുക്ക് ലോകം ഭരിക്കുന്നു, ഇന്ത്യയില്‍ 60 കോടി കടന്നു!

ലോകം കീഴടക്കുന്ന ജംഗിള്‍ബുക്ക്!

Jungle Book, Jon Favreau, Maugli, Neel Sethi, Paravoor, Mammootty, Mohanlal, ജംഗിള്‍ ബുക്ക്, ജോണ്‍ ഫെവറു, മൌഗ്ലി, നീല്‍ സേഥി, പരവൂര്‍, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (14:46 IST)
ഡിസ്നിയുടെ ‘ജംഗിള്‍ ബുക്ക്’ ലോക ബോക്സോഫീസ് ഭരിക്കുകയാണ്. ലോകമെമ്പാടുമായി 70 മില്യണ്‍ ഡോളറിന്‍റെ ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഹോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ തുടക്കം.

ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം തകര്‍ത്തുവാരുകയാണ്. റിലീസായി അഞ്ചുദിനങ്ങള്‍ പിന്നിടുമ്പോള്‍ സിനിമയുടെ കളക്ഷന്‍ 60 കോടിയും കടന്ന് കുതിക്കുന്നു. ഈ കളക്ഷന്‍റെ 47 ശതമാനവും ഇംഗ്ലീഷ് പതിപ്പിലൂടെയാണ് ലഭിച്ചത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഡബ്ബ് ചെയ്ത് ലഭിച്ചതാണ് ബാക്കി 53 ശതമാനം കളക്ഷന്‍.

അയണ്‍‌മാന്‍ സീരീസിലൂടെ പ്രശസ്തനായ ജോണ്‍ ഫെവറു ആണ് ജംഗിള്‍ ബുക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ നീല്‍ സേഥിയാണ് മൌഗ്ലിയെ അവതരിപ്പിച്ചിരിക്കുന്നത്.

175 മില്യണ്‍ ഡോളറില്‍ നിര്‍മ്മിച്ച ജംഗിള്‍ ബുക്ക് ഡിസ്നിക്ക് വന്‍ ലാഭം നേടിക്കൊടുക്കുമെന്നാണ് ട്രേഡ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് ആലോചിക്കാന്‍ ഡിസ്നി സംവിധായകനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

അതേസമയം, കുട്ടികളെ ലക്‍ഷ്യമിട്ട് ഒരുക്കിയ ജംഗിള്‍ ബുക്ക് കുട്ടികള്‍ക്ക് പേടിയുണ്ടാക്കുന്ന വിധത്തിലുള്ള രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :