90 ലക്ഷം കമ്പ്യൂട്ടറുകള്‍ക്ക് വൈറസ് ബാധ

WD
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ലോകമെങ്ങുമുള്ള 90 ലക്ഷം വിന്‍‌ഡോസ് കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ മാത്രം വൈറസിന്റെ ആക്രമണത്തിന് ഇരയായത് 35 ലക്ഷം കമ്പ്യൂട്ടറുകളാണ്.

സെര്‍വറുകളിലൂടെയും ഇന്റെര്‍നെറ്റിലൂടെ കടന്നെത്തുന്ന ഈ വൈറസിനെ പ്രതിരോധിക്കാന്‍ ഉപയോക്താക്കളോട്‌ കമ്പ്യൂട്ടര്‍ സുരക്ഷാവിദഗ്ധര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.പോര്‍ട്ട് 445 ലൂടെ ഇന്‍‌കമിംഗ്, ഔട്ട്‌ഗോയിംഗ് ട്രാഫിക്ക് നടത്തുന്നവരോട് കരുതിയിരിക്കാനും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

സാന്‍ഫ്രാന്‍സിസ്ക്കോ| WEBDUNIA| Last Modified ശനി, 17 ജനുവരി 2009 (19:20 IST)
അമേരിക്കയിലേയും യൂറോപ്പിലേയും കമ്പ്യൂട്ടറുകള്‍ പതിവ് അപ്‌ഡേഷനുകള്‍ക്ക് വിധേയമാകുന്നതിനാല്‍ അവയെ വൈറസ് പരിമിതമായെ ബാധിച്ചിട്ടുള്ളൂ. ചൈന, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്കാണ് കൂടുതല്‍ നേരിടേണ്ടിവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :