വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 27 നവംബര്‍ 2020 (14:00 IST)
കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങളുമായി പുതിയ പ്രിപെയ്ഡ് റിചാർജ് പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. വെറും 247 രൂപയുടെ റിച്ചാർജിൽ പ്രതിദിനം മൂന്ന് ജിബി ഡേറ്റ 40 ദിവസത്തേയ്ക്ക് ലഭിയ്ക്കും. ദിവസേന 250 മിനിറ്റ് വോയിസ് കോളും 100 എസ്എംഎസും റിചാർജിൽ ലഭ്യമാകും. മറ്റു സർവീസ് പ്രൊവൈഡർമാർ 1.5 ജിബി ഡേറ്റ 28 ദിവസത്തിന് നൽകുന്നത് സമാനമായ തുകയ്ക്കാണ് എന്നതാണ് പ്രത്യേകത
ആകെ 120 ജിബി ഡേറ്റയാണ് ഈ റിചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിയ്ക്കുക. ഒരു ദിവത്തെ മൂന്നു ജിബി ഡേറ്റയും ഉപയോഗിച്ച് തീർന്നാൽ 80 കെബിപിഎസ് സ്പീഡിൽ ഇന്റനെറ്റ് ലഭ്യമാകും. സാധാരണഗതിയിൽ 30 ദിവസം വാലിഡിറ്റിയുള്ള റിചാർജ് പ്ലാനാണ് ഇത്. എന്നാൽ പ്രമോഷണൽ ഓഫറിന്റെ ഭാഗമായാണ് വാലിഡിറ്റി 40 ദിവസമാക്കിയിരിയ്ക്കുന്നത്.