വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 27 നവംബര്‍ 2020 (12:08 IST)
ഓസ്ട്രേലിയൻ പര്യടനത്തിലേയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ ഇടം പിടിയ്ക്കതെ പോയതും പിന്നീട് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതുമെല്ലാം ക്രിക്കറ്റ് ലോകത്ത് വലിയ വാർത്തയായതാണ് ടീമിൽ ഇടം ലഭിച്ചിട്ടും രോഹിത് ടീമിനൊപം ചേരാത്തതാണ് ഇന്ത്യൻ ടീമിനകത്തും പുറത്തുമുള്ള ഇപ്പോഴത്തെ പ്രധാന ചർച്ച. ഐപിഎലിന് ശേഷം ഇന്ത്യൻ ടീമിനൊപം ഓസ്ട്രേലിയയിലേയ്ക്ക് പുറപ്പെടാതെ രോഹിത് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോവുകയായിരുന്നു. ഇതിൽ ബിസിസിഐയ്ക് കടുത്ത അതൃപ്തി ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ രോഹിതിനെ കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവുമില്ല എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. രോഹിത് എന്തുകൊണ്ട് തങ്ങളോടൊപ്പം ഓസ്ട്രേലിയയിലേയ്ക്ക് വന്നില്ല എന്നത് അറിയില്ല എന്ന് വിരാട് കോഹ്‌ലി പറയുന്നു. 'എന്തുകൊണ്ട് ഞങ്ങളോടൊപ്പം അവന്‍ വന്നില്ലെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരുതരത്തിലുള്ള വിവരവും നല്‍കിയിട്ടില്ല. എന്‍സിഎയിൽനിമുള്ള വിവരം മാത്രമാണ് ഞങ്ങൾക്ക് അറിയാവുന്നത്. ഡിസംബര്‍ 11ന് രോഹിതിന്റെ ശാരീരിക ക്ഷമത വീണ്ടും പരിശോധിക്കുമെന്നാണ് എൻസിഎയിനിന്നുമുള്ള റിപ്പോർട്ട്.
ഐപിഎല്ലിന് ശേഷമുള്ള ടീം തിരഞ്ഞെടുപ്പ് യോഗത്തില്‍ ഇക്കാര്യത്തിൽ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. രോഹിതിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്'. കോഹ്‌ലി പറഞ്ഞു. ആര് നിർദേശിച്ചതിൻപ്രകാരമാണ് എൻസിഏയിലേയ്ക്ക് പോയത് എന്ന് ബിസിസി രോഹിതിനോട് ആരാഞ്ഞതായി നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഹിത് ടെസ്റ്റ് പരമ്പരയിൽ കളിയ്ക്കുമോ എന്നതിൽ ഇതുവരെ വ്യുക്തത വന്നിട്ടില്ല. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ് രോഹിത്