കോട്ടയത്തെ കൂട്ടുക്കെട്ടിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് എകെ ആ​ന്‍റ​ണി

കോ​ട്ട​യം പ്ര​ശ്നം പ്രാ​ദേ​ശി​ക​മെ​ന്ന് എകെ ആ​ന്‍റ​ണി

AK antony , kerala congress , km mani , cpm , pinarayi vijyan , CPI , km mani , കേ​ര​ളാ കോ​ൺ​ഗ്രസ് , സി പി എം , എകെ ആ​ന്‍റ​ണി , ബിജെപി , ടിപി സെൻകുമാർ , പിണറായി വിജയന്‍ , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 7 മെയ് 2017 (12:53 IST)
കോ​ട്ട​യ​ത്ത് കേ​ര​ളാ കോ​ൺ​ഗ്ര​സും (എം) സി​പിഎ​മ്മും കൈ​കോ​ർ​ത്ത​ത് പ്രാ​ദേ​ശി​ക വി​ഷ​യം മാ​ത്ര​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എകെ ആ​ന്‍റ​ണി. കോ​ട്ട‍​യ​ത്തേ​ത് പ്രാ​ദേ​ശി​ക പ്ര​ശ്നം മാ​ത്ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക‌് സിപിഎം ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്​ എതിരായ ഐക്യനിരയാണ് ഉയരാന്‍ പോകുന്നത്. തിരിച്ചടികള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസ് തിരിച്ചുവരും. നേതാക്കള്‍ മാത്രം പോരാ പ്രവര്‍ത്തകരും അണികളും വേണം. പ്രസംഗം നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. കോണ്‍ഗ്രസ് ജനകീയസമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും ആന്റണി വ്യക്തമാക്കി.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണ്. ജനങ്ങളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. തീർത്തും നിരാശാജനകമായ ഭരണമാണ് നടക്കുന്നത്. വിഷയം, കോട്ടയത്തെ സംഭവം എന്നിവയില്‍ കൂടുതല്‍ പ്രതികരിക്കനില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :