ശബ്ദം നഷ്ടപ്പെട്ടു; ഗൂഗിള്‍ സ്ഥാപകന്റെ രോഗമെന്ത്?

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ ശബ്ദം നഷ്ടപ്പെട്ടതിനെക്കുറിച്ച് ആശങ്ക ഉയരുന്നു. 39 വയസ്സുള്ള ലാറിയെ ബാധിച്ച അസുഖം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

അതേസമയം തനിക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ലാറി വ്യക്തമാക്കുന്നത്. തല്‍ക്കാലം പൊതുപരിപാടികളില്‍ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ലാറി എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഗൂഗിളിന്റെ വാര്‍ഷിക യോഗം ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ലാറി വിട്ടുനില്‍ക്കുകയാണിപ്പോള്‍. എന്നാല്‍ അദ്ദേഹം പദവിയില്‍ തുടരുമെന്നും കമ്പനി തീരുമാനങ്ങള്‍ അദ്ദേഹത്തിന്റേത് തന്നെ ആയിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ അന്ത്യം ഏല്‍പ്പിച്ച നടുക്കത്തില്‍ നിന്ന് ഐ ടി ലോകം
ഇതുവരെ മോചിതരായിട്ടില്ല. ഇതാണ് ലാറിയുടെ അസുഖത്തേക്കുറിച്ച് ആശങ്ക വര്‍ധിക്കാന്‍ കാരണമാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :