മൊബൈലില്‍ ഫേസ്‌ബുക്ക് എടുക്കേണ്ട; ഫേസ്‌ബുക്കിന് മൊബൈലുണ്ട്

ചെന്നൈ| WEBDUNIA|
PRO
മൊബൈലില്‍ ഇന്റെര്‍നെറ്റ് ഉള്ളവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക് അപ്‌ഡേഷനു വേണ്ടിയാണ്. എന്നാല്‍ പിന്നെ ഫേസ്‌ബുക്കിന്റെ തന്നെ ഒരു ഫോണ്‍ ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാകും.

രണ്ട് വര്‍ഷം മുന്‍പ് ഇറങ്ങിയ ആദ്യഫെയ്സ്ബുക്ക് തീം ഫോണ്‍ എന്ന് വിശേഷണമുള്ള എച്ച്ടിസി സ്റ്റാറ്റസിന്‍റെ തുടര്‍ച്ചയായാണ് ഫേസ്‌ബുക്ക് ഫീച്ചറുകള്‍ക്ക് പ്രാധാന്യം നല്‍കി എച്ച് ടി സിയുമായി സഹകരിച്ച് മിസ്റ്റ് എന്ന ഫോണ്‍ ഇറക്കാന്‍ തുടങ്ങുന്നത്.

ഗ്രാഫിക്ക് സെര്‍ച്ച് അടക്കമുള്ള പുതിയ ഫെയ്സ്ബുക്ക് ഫീച്ചറുകള്‍ക്ക് പ്രധാന്യം നല്‍കിയായിരിക്കും ഈ ഫോണ്‍ പുറത്തിറങ്ങുക. ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഫെയ്സ്ബുക്ക് സോഫ്റ്റ്വെയറുകളും ഉണ്ടാകു.

ആന്‍ഡ്രോയിഡ് ജല്ലി ബീന്‍ 4.1.2 പതിപ്പാണ് മിസ്റ്റിലുണ്ടാകുക. . 4.3 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണില്‍ 5 മെഗാപിക്‌സല്‍ പിന്‍ക്യാമറയും, 1.6 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നീ പ്രത്യേകതകളും ഉണ്ടാകും.

എച്ച്ടിസി സ്റ്റാറ്റസിന് ഉണ്ടാക്കാന്‍ കഴിയാതിരുന്ന തരംഗം എച്ച്ടിസി മിസ്റ്റ് വഴിയുണ്ടാക്കമെന്നാണ് എച്ച് ടിസിയും ഫെയ്സ്ബുക്കും പ്രതീക്ഷിക്കുന്നത്.
1.5 GHz ഡ്യുവല്‍-കോര്‍ MSM8960 SoC പ്രൊസസറാകും മിസ്റ്റിന് കരുത്തുപകരുക. 1 ജിബി റാമും 16 ജിബി സ്റ്റോറേജുമുണ്ട്.

ഫെയ്‌സ്ബുക്ക് സ്വന്തം ബ്രാന്‍ഡഡ് ഫോണിറക്കാന്‍ പോകുന്നതായി കുറെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അടുത്തൊന്നും അങ്ങനെ പ്രതീക്ഷിക്കാനാവില്ല. പക്ഷേ ഭാവിയില്‍ അങ്ങനെ ഉണ്ടാവില്ലെന്നും പറയാനാവില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :