ബജറ്റ്: മൊബൈല്‍ ഫോണിനും സിഗരറ്റിനും വെള്ളി ആഭരണങ്ങള്‍ക്കും വില ഉയരും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വെള്ളി ആഭരണങ്ങള്‍‍, സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍, 800 സിസിയ്ക്ക് മുകളിലുള്ള ആ‍ഢംബരകാറുകള്‍, ആ‍ഢംബര ബൈക്ക്, മാള്‍ബിള്‍, സെറ്റ്ടോപ്പ് ബോക്സ് എന്നിവയ്ക്ക് വില കൂടും. 2000 രൂപയ്ക്ക് മുകളിലുള്ള മൊബൈല്‍ ഫോണുകള്‍ക്കാണ് വില കൂടുക. സിഗരറ്റിന്റെ എക്സൈസ് തീരുവ 18 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

എസി ഭക്ഷണശാലകള്‍ക്കും ചിലവേറും. എല്ലാ എസി ഭക്ഷണശാലകളും, അവ മദ്യം വിളമ്പിയാലും ഇല്ലെങ്കിലും സര്‍വീസ് ടാക്സ് അടയ്ക്കണം.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം എന്ന് അഭ്യര്‍ത്ഥിച്ചാണ് പി ചിദംബരം തന്റെ എട്ടാമത്തെ പൊതുബജറ്റ് അവതരണം ആരംഭിച്ചത്.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ചത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹരിതവിപ്ലവത്തിന് 1000 കോടി രൂപ അനുവദിച്ചു. നീര്‍ത്തട പദ്ധതിക്ക് 5387 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണത്തിന് 3415 കോടി രൂപ അനുവദിച്ചു. കേര കര്‍ഷകര്‍ക്ക് 75 കോടി രൂ‍പ അനുവദിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിനായും തുക മാറ്റിവച്ചു. ഭക്‍ഷ്യ സുരക്ഷാബില്‍ പാസാക്കുമെന്ന് ബജറ്റില്‍ അറിയിച്ചിട്ടുണ്ട്. ഭക്‍ഷ്യ സുരക്ഷയ്ക്ക് 10000 കോടി രൂപ അനുവദിച്ചു. എല്ലാവര്‍ക്കും ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :