ബേട്ടി ബിയ്ക്ക് ട്വിറ്റര്‍ അക്കൌണ്ട്!

മുംബൈ| WEBDUNIA|
PRO
PRO
അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് ദമ്പതികളുടെ പൊന്നോമനയ്ക്ക് എന്ന് പേരിട്ടു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ആരാധ്യ തന്നെയാണ് ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്ക്. മാത്രമല്ല, ഈ പേര് ട്രെന്റ് ആയി മാറിക്കഴിഞ്ഞു. അമിതാഭ് ബച്ചനെയും അഭിഷേകിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റുകളും പ്രവഹിക്കുകയാണ്.

എന്നാല്‍ രസകരമായ കാര്യം അതല്ല, ബേട്ടി ബിയുടെ പേരില്‍ ഒരു ട്വിറ്റര്‍ അക്കൌണ്ട് നിലവില്‍ വന്നിരിക്കുകയാണ്. വെറും നാല് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ പേരില്‍ നിലവില്‍ വന്ന അക്കൌണ്ടില്‍ ചില ട്വിറ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

‌@‌ആരാധ്യബച്ചന്‍ എന്ന അക്കൌണ്ടില്‍ അമിതാഭ് ബച്ചന്റെ പേരക്കുട്ടി എന്നും കാണാം. ഐശ്വര്യ റായുടെ മകള്‍, ജല്‍‌സ എന്നുള്ള വിവരങ്ങളുമുണ്ട്.

English Summary: Some imposter has already made an account on Beti B’s name in Twitter. The account which reads, @AradhyaBachchan gives Amitabh Bachchan's grandchild and Aishwarya's daughter, Jalsa as the account holder’s details.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :