ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ തരംഗം; 20 ലക്ഷം ആരാധകര്‍

WEBDUNIA| Last Modified ബുധന്‍, 26 ഫെബ്രുവരി 2014 (11:10 IST)
PRO
ദൃശ്യം സിനിമ വെള്ളിത്തിരയില്‍ അത്ഭുതം സൃഷ്ടിക്കുമ്പോള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ മോഹന്‍ലാലും അത്ഭുതമാകുന്നു. വെള്ളിത്തിരയിലെ മറ്റു സൂപ്പര്‍, യുവതാരങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ലാലിന്റെ കുതിപ്പ്.

മോഹന്‍ലാലിന്റെ ഫേസ് ബുക്ക് പേജില്‍ ലൈക്കുകള്‍ 20 ലക്ഷം കവിഞ്ഞു. 2,006,871 ലൈക്കാണ് മോഹന്‍ലാലിന്റേ പേജ് ഈ സമയത്ത് നേടിയത്. 18- 24 വയസുള്ളവരാണ് ഈ പേജില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തുന്നവരെന്ന് ഫേസ്‌ബുക്ക് പറയുന്നു.

ഈ പേജില്‍ വരുന്ന പുതിയ ഓരോ പോസ്റ്റുകളും നിമിഷങ്ങള്‍ക്കകമാണ് പതിനായിരക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് ഷെയറുകളും കമന്റുകളും നേടുന്നത്.

ചിത്രത്തിന് കടപ്പാട്- മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജ്, കംപ്ലീറ്റ് ആക്ടര്‍. കോ

മമ്മൂട്ടിയും തൊട്ടുപിന്നില്‍- അടുത്ത പേജ്

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :