ഫേസ്ബുക്കിന്റെ ഒരേയൊരു പ്രതീക്ഷ ഇനി ഇന്ത്യ മാത്രം!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിനെ പലര്‍ക്കും മടുത്തു തുടങ്ങിയെന്നാണ് ഈയിടെ പുറത്തുവരുന്ന പല പഠനങ്ങളുടെയും ഫലം. ഫെസ്ബുക്കില്‍ വട്ടംകറങ്ങി ബോറടിക്കുന്നതിന് പകരം അതിനേക്കാള്‍ രസകരമായ സേവനങ്ങള്‍ നല്‍കുന്ന പുതിയ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ തേടിയാണ് പലരും പോകുന്നത്.

ഒരുകാലത്ത് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് കൊടികുത്തിവാണ യുഎസിലും യുകെയിലുമാണ് കനത്ത കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കുന്നത്. 1.4 ദശലക്ഷം പേരാണ് യുകെയില്‍ നിന്ന് ഇതിനോടകം ഫേസ്ബുക്കിനോട് ബൈ പറഞ്ഞത്. യു എസില്‍ ഒമ്പത് ദശലക്ഷം പേര്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചു.

പക്ഷേ യുകെയിലെയും യുഎസിലെയും നഷ്ടങ്ങളില്‍ ഫേസ്ബുക്കിന് ആശ്വാസം പകരുന്നത് ഇന്ത്യക്കാരം സൌത്ത് ആഫ്രിക്കക്കാരുമാണ്. ഇവിടങ്ങളിലുള്ളവരുടെ മനസ്സില്‍ ഇപ്പോഴും ഫേസ്ബുക്ക് തന്നെ ഒന്നാമത്. ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ള ജനപ്രീതി കോട്ടം തട്ടിയിട്ടില്ല എന്ന് ഏറിവരുന്ന യൂസര്‍മാരുടെ എണ്ണം വ്യക്തമാക്കുന്നു.

കൂടുതല്‍ പേരെ ആ‍കര്‍ഷിക്കാനും പോയവരെ തിരിച്ചെത്തിക്കാനുമുള്ള പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :