ഗൂഗിള്‍ ഒരു മന്ത്രവാദിനിയെക്കൊണ്ട് മാന്ത്രിക രസായനമുണ്ടാക്കുന്നു!

WEBDUNIA|
PRO
പാശ്ചാത്യ വിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബര്‍ 31നു വൈകുന്നേരം ചിലരാജ്യങ്ങളില്‍ നടക്കുന്ന ഒരു വാര്‍ഷികോത്സവമാണ് ഹാലോവീന്‍ ദിനം.

മത്തങ്ങ ഉപയോഗിച്ച് ഹാലോവീന്‍ പേടിപ്പിക്കുന്ന്ന രൂപങ്ങള്‍ ഉണ്ടാക്കിയും വിചിത്രവേഷങ്ങള്‍ ധരിച്ചും ഈ ആഘോഷത്തെ പാശ്ചാത്യര്‍ രസകരമാക്കുന്നു.

ഗൂഗിളും ഈ ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ ഡൂ‍ഡില്‍ കം ഗെയിമുമായി എത്തി. മാന്ത്രികരസായനമുണ്ടാക്കുന്ന വൃദ്ധമന്ത്രവാദിനിയാണ് ഹോം പേജിലെ ഡൂ‍ഡില്‍ ചേരുവകള്‍ സമീപത്തുണ്ട്.

നമുക്ക് ക്ലിക്ക് ചെയ്ത് ചേരുവകള്‍ ചേര്‍ക്കാം. ചേര്‍ക്കേണ്ട വിധത്തില്‍ ചേര്‍ത്താല്‍ പ്രേതരൂപങ്ങളെയും മറ്റ് രസകരമായ കളികളിലേക്കും പോകാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :