ഖുര്‍‌ആന്‍ കത്തിച്ചു; ഫേസ്ബുക്ക് പെണ്‍കുട്ടി കുടുങ്ങി

ബര്‍മിംഗ്‌ഹാം| WEBDUNIA| Last Modified വെള്ളി, 26 നവം‌ബര്‍ 2010 (12:47 IST)
PRO
PRO
മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥം കത്തിച്ച് വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടി പിടിയിലായി. ബര്‍മിംഗ്‌ഹാമിലെ പതിനഞ്ചുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് സഹപാഠികള്‍ നോക്കി നില്‍ക്കെ ഖുര്‍‌ആന്‍ കത്തിച്ചത്. ഇംഗ്ലീഷ് പതിപ്പിലുള്ള ഖുര്‍‌ആന്‍ ആണ് കത്തിച്ചത്.

വീഡിയോയെ കുറിച്ച് പരാതി ലഭിച്ചതോടെ പോസ്റ്റ് നീക്കം ചെയ്തതായി ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്ക് വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂച. ബര്‍മിംഗ്‌ഹാമില്‍ തന്നെയുള്ള പതിനാലുകാരന്‍ ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു.

നേരത്തെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഖു‌ര്‍‌ആന്‍ കത്തിക്കുന്ന വീഡിയോ ഫേസ്ബുക്കിക് പോസ്റ്റ് ചെയ്തതിന് ആറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് അക്കൌണ്ട് നീക്കം ചെയ്തിട്ടുണ്ട്. ദൈവങ്ങളെയും മതങ്ങളെയും വിമര്‍ശിക്കുന്ന, നിന്ദിച്ച് കാണിക്കുന്ന നിരവധി ചര്‍ച്ചകളും പ്രൊഫൈലുകളും ഫേസ്ബുക്കില്‍ സജീവമായിട്ടുണ്ട്. ഇത്തരത്തിലുള്ള നിന്ദ്യകരമായ പ്രൊഫൈലുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തയ്യാറാകാത്തത് അറബ് രാജ്യങ്ങളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം, വിവാദ ഫേസ്ബുക്ക് പേജ് നീക്കം ചെയ്യുന്നതിനെതിരെ യൂറോപ്പിലും അമേരിക്കയിലും ഒരു വിഭാഗം പ്രതിഷേധിക്കുന്നുണ്ട്. വ്യക്തി വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള തുറന്ന വാതിലാണ് സോഷ്യല്‍ മീഡിയകളെന്നും അതിനാല്‍ തന്നെ സെന്‍സര്‍ ചെയ്യുന്നത് ശരിയല്ലെന്നുമാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ പറയുന്നത്. പരമ്പരാഗത മീഡിയകള്‍ എല്ലാം തന്നെ ഇത്തരമൊരു നിയന്ത്രണത്തിലാണ്. നെറ്റ് ലോകത്ത് നല്ലതും ചീത്തയും ഉണ്ടെന്നും ആവശ്യക്കാര്‍ക്ക് ഇഷ്ടപ്പെട്ടത് സ്വീകരിക്കാനുള്ള അവസരമുണ്ടെന്നുമാണ് ഒരു വിഭാഗം ഫേസ്ബുക്ക് അംഗങ്ങള്‍ വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :