ഇസ്രായേല്‍ സൈന്യത്തിന് ഫേസ്ബുക്ക് വിലക്ക്!

ജറൂസലേം| WEBDUNIA| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2010 (11:40 IST)
ഇസ്രായേല്‍ സൈന്യത്തിന് പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍, മൈസ്പേസ്, ഒര്‍ക്കുട്ട് എന്നീ ജനപ്രിയ സൈറ്റുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. രാജ്യ സുരക്ഷ മുന്‍‌നിര്‍ത്തിയാണ് ഇത്തരമൊരു വിലക്കെന്ന് അധികൃതര്‍ അറിയിച്ചു.

സുരക്ഷായുമായി ബന്ധപ്പെട്ടുള്ള നിരവധി വിവരങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോര്‍സ് മേധാവി പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിലെ ഭൂരിഭാഗം പേരും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നവരാണ്.

രാജ്യ സുരക്ഷാ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ ഉപയോഗപ്പെടുത്തി എതിരാളികളും തീവ്രവാദികളും ആക്രമിക്കാന്‍ സാധ്യതയുണ്ട്. സൈന്യത്തിന്റെയും ക്യാമ്പുകളുടെയും ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം ഫോട്ടോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇന്ത്യന്‍ സൈന്യത്തിനും ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തിന്‍റെ തന്ത്രപ്രധാന വിവരങ്ങള്‍ തമാശയ്ക്കായി പോലും എവിടെയും പ്രകടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. സൈന്യത്തിലെ നിരവധി പേര്‍ ഒര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :