എസ് എം എസ് നിരോധനം പിന്‍‌വലിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എസ്എംഎസുകള്‍ക്കും എംഎംഎസുകള്‍ക്കുമുള്ള നിരോധനം സര്‍ക്കാര്‍ പിന്‍‌വലിച്ചു. 31 വരെയായിരുന്നു മുന്‍പ് ആഭ്യന്തരമന്ത്രാലയം നിരോധനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം മുന്‍പ് 30ന് നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം തന്നെ ഉത്തരവിടുകയായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണത്തെത്തുടര്‍ന്ന് വ്യാജ എസ്എംഎസുകള്‍ പ്രചരിചച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനക്കാര്‍ സ്വന്തദേശത്തേക്ക് പലായനം ചെയ്തിരുന്നു. ഇതാണ് കൂട്ട എസ്എംഎസുകളും എംഎംഎസുകളും നിരോധിക്കാന്‍ കാരണമായത്.

നിരോധനത്തിന്റെ ആദ്യ ദിവസങ്ങളില്‍ അഞ്ച് എസ്‌എം എസുകള്‍ ആണ് അനുവദിച്ചിരുന്നത്. പിന്നീട് അത് 20 എണ്ണമായി ഉയര്‍ത്തിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നും അപ്‌ലോഡ് ചെയ്ത വെബ്‌സൈറ്റു വഴിയാണ് വ്യാജ പ്രചരണം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :