സ്ത്രീകള്‍ പൊതുസ്ഥലത്ത് ബുര്‍ഖയെന്ന മുഖാവരണം ധരിച്ചിറങ്ങുന്നത് ഫ്രാന്‍സില്‍നിരോധിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. കഴിഞ്ഞ ദിവസം പാരിസിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്ന് സൌദി സ്ത്രീകളോട് ബുര്‍ഖ മാറ്റാന്‍ ഫ്രഞ്ച് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് അവരെ മടക്കി അയക്കുകയായിരുന്നു.
ബുധാനാഴ്ചയാണ് സംഭവം ഉണ്ടായത്. പാരീസിലെ ചാള്‍സ് ഡി ഗ്വാളെ വിമാനത്താവളത്തിലാണ് സ്ത്രീകള്‍ വന്നിറങ്ങിയത്. ബുര്‍ഖ മാറ്റാനുള്ള പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്ന് ഇവരെ മറ്റൊരു വിമാനത്തില്‍ ദോഹയിലേയ്ക്കു മടക്കി അയക്കുകയായിരുന്നു. സംഭവത്തിന്റെ പേരില്‍ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
നിക്കോളാസ് സര്‍ക്കോസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഫ്രാന്‍സില്‍ സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നത് നിരോധിച്ചത്.