എഫ്‌ഐ‌ആര്‍ ഓണ്‍‌ലൈനാകുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐ‌ആര്‍) അടുത്ത വര്‍ഷം മുതല്‍ ഓണ്‍‌ലൈനില്‍ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

എഫ്‌ഐ‌ആര്‍ ഓണ്‍‌ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സെര്‍വറുകളും നെറ്റു‌വര്‍ക്കും അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൊലീസ് പരിഷ്ക്കാരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

സംസ്ഥാനങ്ങളിലെ ഡിജിപിമാരെ യുപി‌എസ്‌സി തെരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :