പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം 10 രൂപയ്ക്ക്

WEBDUNIA|
PRO
PRO
ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ 10 രൂപയ്ക്ക് എം പി ത്രീ പാ‍ട്ടുകള്‍ സ്വന്തമാക്കാം. ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയിലെ പ്രമുഖരായ ഫ്ലിപ്കാര്‍ട്ട് ആണ് ഈ സംവിധാനം ഒരുക്കുന്നത്. ഈ സൌകര്യം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

മുംബയ്‌ കമ്പനികളായ മൈം360, ചക്‌പാക്‌ എന്നിവയുമായി ചേര്‍ന്നാണ്‌ ഫ്ലിപ്കാര്‍ട്ട്‌ എംപിത്രീ ഡൗണ്‍ലോഡ്‌ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത്‌. ഫ്ലിപ്കാര്‍ട്ടിന്റെ എംപിത്രീ ഡൗണ്‍ലോഡ്‌ സേവനത്തിന്‌ ഫ്ലൈറ്റ് എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.

മൈം360 എന്ന കമ്പനിക്ക് പ്രമുഖ സംഗീത കമ്പനിയായ യൂണിവേഴ്‌സല്‍, സരിഗമ മ്യൂസിക്‌, ഇന്ത്യടൈംസ്‌ എന്നിവയുമായി പങ്കാളിത്തമുണ്ട്‌. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക ഗാനങ്ങളും ഫ്ലെറ്റ് വഴി ഡൗണ്‍ലോഡ്‌ ചെയ്യാനാകുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :