Last Modified വ്യാഴം, 2 മെയ് 2019 (17:20 IST)
ഡിജിറ്റൽ ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്തും ഏതും ഇന്ന് ഒൺലൈനിലാണ്. സാമൂഹ്യ മാധ്യമങ്ങളുടെ അക്കൌണ്ടുകൾ തുടങ്ങി ബാങ്ക് അക്കൌണ്ടുകളും ക്രഡിറ്റ് ഡെഒബിറ്റ് കാർഡുകളുമെല്ലാം കൈകാര്യം ചെയ്യുന്നത് ഓൺലൈൻ വഴി തന്നെ. എന്നാൽ ഇത്തരം അക്കൌണ്ടുകൾ സുരക്ഷികതാക്കുന്ന കാര്യത്തിൽ നമ്മൾ പുറകോട്ടാണ് എന്നതാണ് ഞെട്ടിക്കുന്ന വാസ്തവം.
എന്റെ അക്കൌണ്ട് ഒന്നും ആരും ഹാക്ക് ചെയ്യില്ല എന്നാണ് പലരുടെയും ധാരണ. ചിലരാകട്ടെ ഹാക്ക് ചെയ്തിട്ട് എന്ത് കൊണ്ടുപോകാനാ എന്ന് ചോദ്യം ഉന്നയിക്കും. പണം മാത്രമല്ല നിങ്ങളുടെ അക്കൌണ്ടുകളിലെ ഓരോ വിവരങ്ങളും വിലപ്പെടതാണ് എന്ന് തിരിച്ചറിയണം.
അക്കൌണ്ടുകളുടെ പാസ്‌വേർഡ് തന്നെയാണ് ഇതിൽ പ്രധാനം പലരും ആർക്കും ഊഹിച്ച് കണ്ടുപിടിക്കാവുന്ന തരത്തിലുള്ള പാസ്‌വേർഡുകളാണ് ബാങ്ക് ട്രാൻസാക്ഷന് പോലും നൽകറുള്ളത്. ഏറ്റവും അപകടകരമായ 123456 എന്ന പാസ്‌വേർഡ് ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നു എന്ന് ഹാക്ക് ചെയ്യപ്പെട്ട അക്കൌണ്ടുകളുടെ പാസ്‌വേർഡുകളിൽ നിന്നും മനസിലാക്കുന്നത്.
123456 എന്നതിൽ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ചില അക്കങ്ങൾ മാറ്റി പലരും ഉപയോഗിക്കാറുണ്ട് ഇതും അപകറമാണ്. ചിലർ മൊബൈൽ നമ്പരുകൾ പാസ്‌വേർഡായി നൽകാറുണ്ട്. യാതൊരി അധ്വാനവും കൂടാതെ നിങ്ങളുടെ വിവരങ്ങളും പണവുമെല്ലാം കൈക്കലാക്കാൻ ഹാക്കർമാരെ പ്രേരിപ്പിക്കുന്നതിന് തുല്യമാണിത്.
QWERTY, 111111 ABCDEF എന്നിങ്ങനെ ആർക്കും ഊഹിച്ച് കണ്ടെത്താവുന്ന പാസ്‌വേർഡുകൾ നൽകുന്നവർ വളരെ അധികമാണ്.
PASSWORD എന്ന് തന്നെ പാസ്‌വേർഡായി ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം പാസ്‌വേർഡുകൾ നൽകി നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാണ് എന്ന് സമാധാനികുന്നവർ അധികം വൈകാതെ തന്നെ ദുഃഖിക്കേണ്ടി വരും.