സജിത്ത്|
Last Modified വെള്ളി, 17 ജൂണ്‍ 2016 (14:43 IST)
കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കാഴ്ചയില്ലാതേയും ഇനി പോണ് വീഡിയോ വെബ്സൈറ്റ് ആസ്വദിക്കാം. പോണ് ഹബ്ബ് എന്ന വെബ്സൈറ്റാണ് കാഴ്ചയില്ലാത്തവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള വീഡിയോകള്‍ പുറത്തിറക്കിയത്.
വീഡിയോയില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ വിവരണം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കാഴ്ചയില്ലാത്തവര്‍ക്കുള്ള പോണ് പുറത്തിറക്കിയിരിക്കുന്നത്. പോണ് ഹബ്ബിലെ ഏറ്റവും പോപ്പുലര്‍ വീഡിയോകളുടെയെല്ലാം ഓഡിയോ പതിപ്പും ലഭ്യമാണ്. ഗേ, ലെസ്ബിയന്‍, ട്രാന്‍സെക്ഷ്വല്‍ എന്നീ വിഭാഗങ്ങളിലെ വീഡിയോകളും സൈറ്റില്‍ ലഭ്യമാണ്.
എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പോണ് വീഡിയോകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് കാഴ്ച വൈകല്യമുള്ളവര്‍ക്ക് വേണ്ടിയുള്ള വീഡിയോകള്‍ അവതരിപ്പിച്ചതെന്ന് പോണ് ഹബ്ബിന്റെ അണിയറ പ്രവര്‍ത്തിക്കുന്നവര്‍ അറിയിച്ചു. പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി കാഴ്ച ഇല്ലാത്തവര്‍ക്കും ഈ വീഡിയോ ആസ്വദിക്കാന്‍ കഴിയുമെന്നും പോണ് ഹബ്ബ് അറിയിച്ചു.
കാഴ്ചയില്ലാത്തവര്‍ക്കുള്ള വീഡിയോകള്‍ ഇതിനകം 20,000 പേര് കണ്ടു കഴിഞ്ഞതായി വെബ്സൈറ്റ് അധികൃതര്‍ വ്യക്തമാക്കി. 2007ല്‍ നിലവില്‍ വന്ന ഈ പോണ് ഹബ്ബ് പ്രതിദിനം 60 മില്യണ്‍ കാഴ്ചക്കാരുള്ള വെബ്സൈറ്റാണ്. 2010ല്‍ കാഴ്ചയില്ലാത്തവര്‍ക്ക് വായിച്ച് ആസ്വദിക്കാനായി ബ്രെയിലി ലിപിയിലുള്ള പോണ് ബുക്കും കമ്പനി പുറത്തിറക്കിയിരുന്നു.