പോണ്‍ വീഡിയോ കണ്ട 78കാരനായ ഭര്‍ത്താവിനെ ചുറ്റികയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമിച്ചു; ഭര്‍ത്താവു തന്റെ ശരീരത്തില്‍ തൊടുന്നില്ലെന്ന് എഴുപതുകാരിയായ ഭാര്യയ്‌ക്ക് പരാതി

മര്‍ദ്ദനമേറ്റ വൃദ്ധന്‍ വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു

 ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു , പോണ്‍ വീഡിയോ , മര്‍ദ്ദനം , ആശുപത്രി
ജോര്‍ദാന്‍| jibin| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (17:27 IST)
പതിവായി പോണ്‍ വീഡിയോ കാണുന്നതിനെ തുടര്‍ന്ന് എഴുപത്തിയെട്ടുകാരനായ ഭര്‍ത്താവിനെ ഭാര്യ ചുറ്റികയ്‌ക്ക് അടിച്ചു. എഴുപതുവയസുകാരിയായ ഭാര്യയുടെ ആക്രമണത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ ലിന്റയെ 18 വര്‍ഷം തടവിനു വിധിച്ചു. ജോര്‍ദാനിലാണു സംഭവം.

ഭാര്യയില്‍ നിന്ന് മര്‍ദ്ദനമേറ്റ വൃദ്ധന്‍ വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. തലയില്‍ നിന്ന് രക്തം ഒഴുകുകയും നിലവിളിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന് സമീപവാസികള്‍ വിവരം അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരമറിഞ്ഞത്.

കഴിഞ്ഞ പത്തുവര്‍ഷമായി എഴുപതുവയസുള്ള ലിന്റ ഹോള്‍മ്‌സിനെ ഭര്‍ത്താവ് അവഗണിക്കുകയായിരുന്നു. ഭര്‍ത്താവ് തന്റെ ശരീരത്തില്‍ തൊടുന്നില്ലെന്നും ലൈംഗികവികാരം ശമിപ്പിക്കുന്നില്ലെന്നും ലിന്റ വ്യക്തമാക്കി. ഇത്രയും കാലത്തെ സെക്‍സ് ജീവിതം നശിപ്പിച്ച ഭര്‍ത്താവിന് ആ നല്ല കാലങ്ങള്‍ തിരികെ തരാന്‍ കഴിയുമോ ?. ഏതുനിമിഷവും പോണ്‍ വീഡിയോ കാണുകയാണെന്നും അതിന്റെ വാശിക്കാണ് താന്‍ ചുറ്റികയ്‌ക്ക് ഭര്‍ത്താവിനെ അടിച്ചതെന്നും അവര്‍ പറഞ്ഞു. ലിന്റക്ക്‌ 15 വയസുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :