ഇനി ബ്ലാക്ക്‌ബെറി സന്ദേശങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍

മുംബൈ| WEBDUNIA|
സര്‍ക്കാറിന്റെ സമര്‍ദ്ദത്തില്‍ ഒടുവില്‍ ബ്ലാക്ക്‌ബെറിയും വീണു. ബ്ലാക്ക്‌ബെറിയിലൂടെ അയയ്ക്കുന്ന സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം രാജ്യത്ത് തയ്യാറായി. രാജ്യസുരക്ഷ മുന്‍‌നിര്‍ത്തി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ആദ്യം ബ്ലാക്ക്‌ബെറി അവഗണിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ സമര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. സന്ദേശങ്ങള്‍ സര്‍ക്കാറിന് പരിശോധിക്കാന്‍ വേണ്ട സെര്‍വര്‍ മുംബൈയില്‍ സ്ഥാപിച്ചു.

ഇതോടെ ബാക്ക്‌ബെറിയിലൂടെ അയയ്ക്കുന്ന ഇ-മെയില്‍ സന്ദേശങ്ങളും മറ്റുമാണ് സര്‍ക്കാര്‍ നിരീക്ഷണത്തിലാകുക. സര്‍ക്കാറിന്റെ നിരോധന ഭീഷണിയാണ് ബ്ലാക്ക്‌ബെറി നിലപാട് മാറ്റാന്‍ കാരണമായത്. ബ്ലാക്ക്‌ബെറിയുടെ വന്‍ വാണിജ്യ മാര്‍ക്കറ്റായ ഇന്ത്യയില്‍ നിരോധനം വരുന്നത് കമ്പനിയ്ക്ക് തന്നെ ദോഷമാകുമെന്നതാണ് മെസ്സേജ് സെര്‍വറില്‍ സര്‍ക്കാറിന് പ്രവേശനം നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :