പൊന്നുവിലയുള്ള താരമാകാന്‍ ജഡേജ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (11:38 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണില്‍ പൊന്നുവിലയുള്ള താരം രവീന്ദ്ര ജഡേജയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജഡേജയുടെ ഏറ്റവും കുറഞ്ഞ വില ഒരു ലക്ഷം ഡോളറാണ്. ജഡേജയ്ക്ക് വേണ്ടിയുള്ള ലേലം വാശിയേറിയതാകുമെന്നാണ് സൂചന. ഇക്കൊല്ലം മില്യണ്‍ ക്ലബില്‍ അംഗമാകുമെന്നും അധികൃതര്‍ പറയുന്നു.

നൂറ്റിനാല്‍പ്പത്തിനാല് താരങ്ങളാണു ലേലത്തിന് എത്തുന്നത്. എസ് ശ്രീശാന്ത്, വി വി എസ് ലക്ഷ്മണ്‍, ബ്രന്‍ഡം മക്കല്ലം, മുത്തയ്യ മുരളീധരന്‍, മഹേള ജയവര്‍ദ്ധന തുടങ്ങിയ താരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുന്നു.

ഫെബ്രുവരി നാലിനു ബംഗളൂരുവിലാണു ലേലം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :