നായകസ്ഥാനം ഒഴിയാന്‍ തയ്യാര്‍: ധോണി

അഡ്‌ലെയ്ഡ്| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (12:48 IST)
PRO
PRO
സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ ടീം ഇന്ത്യയുടെ നായകസ്ഥാനം ഒഴിയാമെന്ന് മഹേന്ദ്ര സിംഗ് ധോണി. ഓസ്ട്രേലിയന്‍ പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് തനിക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ധോണി.

നായകസ്ഥാനം ഒരു ഉത്തരവാദിത്തമാണ്. അത് ഞാന്‍ ആസ്വദിക്കുന്നു. എനിക്ക് പകരം മറ്റൊരാളെ നായകനായി കൊണ്ടുവരാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒഴിയാന്‍ തയ്യാറാണ്- ധോണി പറഞ്ഞു.

വിദേശത്ത് എട്ട് മത്സരങ്ങള്‍ തുടരെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധോണിയെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെവാഗിനെ ടെസ്റ്റ് നായകനായി നിയോഗിക്കുമെന്നും ധോണിയെ ഏകദിന ട്വന്റി 20 ടീമുകളുടെ നായകനായി നിലനിര്‍ത്തുമെന്നുമായിരുന്നു വാര്‍ത്തകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :