പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്കിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടാ‍യ്മ സൈറ്റുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസും (പി‌എം‌ഒ) സജീവമാകുന്നു. ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയതിന് പിന്നാലെ ഫേസ്ബുക്കിലും സജീവമാകാനുള്ള തീരുമാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.

കഴിഞ്ഞ ജനുവരി 23നാണ് പി‌എം‌ഒ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയത്. ഇതിനകം 38,585 പേരാണ് പി‌എം‌ഒയുടെ അക്കൌണ്ട് പിന്തുടരുന്നത്. പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും ട്വിറ്റര്‍ പേജ് ഉപയോഗിക്കാനാണ് പി‌എം‌ഒയുടെ തീരുമാനം.

ഇപ്പോള്‍ ഫേസ്ബുക്കിലും സജീവമാകാന്‍ ഒരുങ്ങുകയാണ് പി‌എം‌ഒ. ഇപ്പോഴുള്ളത് ഔദ്യോഗികമായ ഫേസ്‌ബുക്ക് അക്കൌണ്ടല്ലെന്ന് വാര്‍ത്താവൃത്തങ്ങള്‍ പറയുന്നു. ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മ ഞങ്ങള്‍ക്ക് പുതിയതാണ്. അതിനാല്‍ എല്ലാം ശരിയാകാന്‍ സമയമെടുക്കും. ഈ സൈറ്റുകള്‍ കൈകാര്യം ചെയ്യാന്‍ ചെറിയ ഒരു ഓഫീസ് സംവിധാനം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്- പി‌എം‌ഒയിലെ വാര്‍ത്താവൃത്തങ്ങള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :