കൂരിരുട്ടില്‍ 3ഡി ചിത്രമെടുക്കുന്ന ക്യാമറ!

ലണ്ടന്‍| WEBDUNIA|
PRO
PRO
കൂരിരുട്ടില്‍ 3ഡി ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്ന ക്യാമറയുമായി ഗവേഷകര്‍. മസാച്യുസാറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.

സ്ട്രീറ്റ് വ്യൂ സര്‍വീസിനായി ഗൂഗിള്‍ ഉപയോഗിക്കുന്ന ലിഡാര്‍ സിസ്റ്റത്തിന് സമാനമായ സാങ്കേതിക വിദ്യയാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ ഓപ്പറേഷനുകള്‍ നടത്തുന്ന വേളയില്‍ സൈനികര്‍ക്ക് ഈ ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

മാത്രമല്ല, മൊബൈല്‍ ഫോണുകളില്‍ 3ഡി ക്യാമറകള്‍ ഉള്‍പ്പെടുത്തുന്നതിനും ഈ വിദ്യ പ്രയോജനപ്പെടുത്താം എന്നും അവര്‍ അവകാശപ്പെടുന്നു.

കണ്ണ് രോഗ വിദഗ്ദ്ധര്‍ക്ക് പരിശോധനാ വേളയില്‍ ഈ സാങ്കേതിക വിദ്യ പ്രയോജനം ചെയ്യും എന്നും അവര്‍ അവകാശപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :