അത്ഭുത തീര്‍ത്ഥ പ്രവാഹത്തെ കുറിച്ചുള്ള വാര്‍ത്ത ഗ്രാമീണരില്‍ എത്തിയതോടെ അവര്‍ കൂട്ടത്തോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. ഈ ദിവ്യ തീര്‍ത്ഥം സേവിച്ചാല്‍ രോഗവും ദുരിതവും ജീവിത പ്രയാസങ്ങളും തീരുമെന്നാണ് അവരുടെ വിശ്വാസം.
ഉജ്ജൈനിയിലെ വിക്രമാദിത്യ മഹാരാജാവും കര്‍ണാവതി ദേവിയെ ആണ് ആരാധിച്ചിരുന്നത് എന്നും ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ കുറച്ചു നേരം ക്ഷേത്രത്തില്‍ തങ്ങി. വിഗ്രഹത്തില്‍ നിന്നുള്ള തീര്‍ത്ഥ ജലം ഞങ്ങളുടെ മുന്നില്‍ വച്ചാണ് പൂജാരി വിതരണം ചെയ്തത്. അത്ഭുതമെന്ന് പറയട്ടെ വീണ്ടും വിഗ്രഹത്തില്‍ നിന്ന് ജലപ്രവാഹമുണ്ടായി!
പണ്ഡിറ്റ് സുരേന്ദ്ര മേത്ത എന്നൊരു ഭക്തന്‍ പറയുന്നത് ഈ ക്ഷേത്രവും വിഗ്രവും സ്വയംഭൂവാണെന്നാണ്. ഭക്ത ജനങ്ങളുടെ വിഷമതകള്‍ തീര്‍ക്കാനായി അമ്മ ആഗ്രഹിക്കുന്നതുകൊണ്ടാണ് തീര്‍ത്ഥ ജലം പ്രവഹിക്കുന്നതെന്നും ചില ഭക്തര്‍ വിശ്വസിക്കുന്നു.
WD
WD
എന്നാല്‍, ഈ കല്‍വിഗ്രഹം ഭൂമിക്കടിയിലേക്ക് നല്ല താഴ്ചയിലാണ് ഉള്ളതെന്നും അതിനാല്‍ ചില ഭൌമ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ തീര്‍ത്ഥജല പ്രവാഹം ഉണ്ടാകുന്നതെന്നുമാണ് മറ്റു ചിലരുടെ വാദഗതി. എന്താണ് ഇതെ കുറിച്ച് നിങ്ങള്‍ കരുതുന്നത്.....ഞങ്ങള്‍ക്ക് എഴുതുക.