പരമേശ്വരന്‍റെ ജയില്‍ !

WDWD
ജയില്‍ പരമശിവന്‍റെ ജയില്‍ എന്നാണ് അറിയപ്പെടുന്നത് എന്നറിയുമ്പോള്‍ ഇതിന്‍റെ വൈചിത്ര്യത്തെ കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാവും.

മധ്യപ്രദേശിലെ നീമച്ച് നഗരത്തിലാണ് ഈ ജയില്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ നൂറിലധികം അന്തേവാസികളും ഉണ്ട്. ഈ സ്ഥലത്തെ കുറിച്ച് അറിവ് കിട്ടിയതും ഞങ്ങള്‍ അവിടേയ്ക്ക് തിരിക്കുകയായിരുന്നു.

നീമച്ചിലെ ഈ വിചിത്ര ജയിലില്‍ എത്തിയ ഞങ്ങള്‍ അവിടെ അഴികള്‍ക്ക് പിന്നില്‍ നിരവധി ആള്‍ക്കാരെ കണ്ടു. തനിക്ക് മാറാരോഗം ഉണ്ടെന്നും അതുകൊണ്ടാണ് അവിടെ വന്നതെന്നും രോഗം മാറിയാലുടന്‍ പരമേശ്വരന്‍റെ അനുമതിയോടുകൂടി തിരിച്ചുപോവുമെന്നും അതിലൊരു തടവുകാരന്‍ പറഞ്ഞു.

WDWD
തടവുകാരില്‍ മിക്കവരും ശരീരമാസകലം ചെളി പുരട്ടിയിരുന്നു. ഇവരെല്ലാം തന്നെ അനന്യമായ ശിവ ഭക്തിയില്‍ മുഴുകിയിരിക്കുകയും ചെയ്തിരുന്നു. തടവുകാര്‍ വളരെ ഉച്ചത്തില്‍ ശിവനാമം ഉരുവിട്ടുകൊണ്ടിരുന്നു.

ഇവിടെ സ്വയംഭൂ എന്ന് കരുതുന്ന ഒരു ശിവലിംഗം ഉണ്ട്. ‘തിലിസവ മഹാദേവ്’ എന്നാണ് ഈ ക്ഷേത്രത്തിലെ ദേവനെ അറിയപ്പെടുന്നത്. ഈ ജയില്‍ ക്ഷേത്രത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.

WEBDUNIA|
ഫോട്ടോഗാലറി കാണുക
രോഗ ശാന്തിക്കായി ജയിലില്‍ പാര്‍ക്കുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :