വിഗ്രഹത്തിലൂടെ തീര്‍ത്ഥ പ്രവാഹം!

WDWD
വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഒരു അത്ഭുത സംഭവത്തെക്കുറിച്ചാണ് ഇത്തവണ ഞങ്ങള്‍ പറയുന്നത്. കരേദി അമ്മയുടെ വിഗ്രഹത്തില്‍ നിന്ന് നിനച്ചിരിക്കാതെ ജലപ്രവാഹമുണ്ടായതാണ് അത്ഭുതത്തിന് കാരണമായത്. മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് കരേദി അമ്മയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രോഗനിവാരണ ശക്തിയുള്ള ദിവ്യ തീര്‍ത്ഥമായിട്ടാണ് ഭക്തജനങ്ങള്‍ ഈ അത്ഭുത പ്രവാഹത്തെ കാണുന്നത്.

അത്ഭുതത്തെ കുറിച്ച് കേട്ടറിഞ്ഞ് ഞങ്ങള്‍ അവിടെയെത്തി. ക്ഷേത്രത്തിന് വെളിയിലായി ഒരു കിണര്‍ ഉണ്ട് എന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. ഒരു കല്‍ വിഗ്രഹമായിരുന്നു അവിടെയുണ്ടായിരുന്നത്. വിഗ്രഹത്തിന്‍റെ തോള്‍ ഭാഗത്ത് ഒരു ദ്വാരവും ഉണ്ട്. ഈ വിഗ്രഹത്തിന്‍റെ തോള്‍ ഭാഗത്തുനിന്ന് അത്ഭുത തീര്‍ത്ഥ പ്രവാഹമുണ്ടായി എന്ന് അവിടുത്തെ പൂജാരി ഞങ്ങളോട് പറഞ്ഞു. അവിടെയുള്ളവര്‍ ഈ ദ്വാരത്തില്‍ നിറഞ്ഞ ജലം തുടച്ചു നീക്കി. എന്നാല്‍ വീണ്ടും ആദ്വാരത്തില്‍ ജലം നിറയുകയായിരുന്നു. ഇത് അമ്മയുടെ അത്ഭുത പ്രവര്‍ത്തിയായിട്ടാണ് നാട്ടുകാര്‍ വിശദീകരിച്ചത്.ആ ദിവസം മുതല്‍ ഈ ദ്വാരത്തിലൂടെ അത്ഭുത ജലം ഒഴുകി കൊണ്ടിരിക്കുന്നു.

WDWD
ഞങ്ങള്‍ ഗ്രാമത്തലവനായ ഇന്ദര്‍ സിംഗിനെ കണ്ടു. അദ്ദേഹം ഈ വിഗ്രഹത്തിന്‍റെ കാലപ്പഴക്കത്തെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി. വിഗ്രഹത്തിന് മഹാഭാരത കാലത്തോളം പഴക്കമുണ്ടെന്ന അവകാശവാദവും ഉണ്ടായി. ഇത് കര്‍ണ്ണന്‍ ആരാധിച്ചിരുന്ന കര്‍ണാവതി ദേവിയുടെ വിഗ്രഹമാണെന്നും ഇന്ദര്‍ സിംഗ് പറഞ്ഞു. കര്‍ണ്ണന് ഈ ദേവത ദിവസവും ധാരാളം സ്വര്‍ണ്ണ നാണയങ്ങള്‍ നല്‍കിയിരുന്നു എന്നും ആ ധനം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കര്‍ണ്ണന്‍ വിനിയോഗിച്ചു എന്നുമാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :