രോഗം മാറ്റാന്‍ ദിവ്യ സ്പര്‍ശം!

FILEFILE
ഔഷധങ്ങള്‍ ഒന്നും നല്‍കാറില്ലെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ രവി മാസ്റ്റര്‍ ബ്രഹ്മതീര്‍ത്ഥം വിശ്വാസികള്‍ക്ക് നല്‍കാറുണ്ട്. ബ്രഹ്മതീര്‍ത്ഥം നല്‍കേണ്ട തീയതിയെ കുറിച്ച് അദ്ദേഹത്തിന് ആശ്രമത്തിലെ സ്വയംഭൂ ദീപത്തില്‍ നിന്നും അറിവു കിട്ടും. ആ ദിവസം അദ്ദേഹം വിശ്വാസികളെ അറിയിക്കും. അന്ന് നവഗ്രഹ ശക്തിയും ബ്രഹ്മഗുരുവിന്‍റെ ശരീരത്തിലേക്ക് ആവാഹിക്കപ്പെടും. അദ്ദേഹം അത് തീര്‍ത്ഥ ജലത്തിലേക്ക് പകരും.

പിന്നീട് അവിടെയെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും തീര്‍ത്ഥം നല്‍കുകയും ചെയ്യും. ബ്രഹ്മ തീര്‍ത്ഥം പാനം ചെയ്യുന്നവരുടെ ആത്മാവും ശരീരവും പരിപൂതമാവുകയും പൂര്‍ണ്ണ മനുഷ്യരായി തീരുകയും ചെയ്യുന്നു. അവര്‍ക്ക് രോഗങ്ങളില്‍ നിന്ന് വിമുക്തിയുണ്ടാവും.

മരണാനന്തരം ചില ആത്മാക്കളെ കലി പിടികൂടുന്നു. മറ്റുള്ളവര്‍ ചന്ദ്രമണ്ഡലത്തില്‍ എത്തുന്നു. ഈ തീര്‍ത്ഥം സേവിക്കുന്നവര്‍ക്ക് മരണാനന്തര കര്‍മ്മങ്ങള്‍ പോലും ചെയ്യേണ്ടതില്ല എന്നാണ് രവി മാസ്റ്റര്‍ പറയുന്നത്. കാരണം അവര്‍ നേരിട്ട് സ്വര്‍ഗ്ഗത്തിലെത്തുന്നു.
FILEFILE


ആധുനിക വൈദ്യ ശാസ്ത്രം ഇത്തരം ചികിത്സാ രീതികളെ അംഗീകരിക്കുന്നില്ല. മറ്റു ചിലര്‍ ഇതിനെ അള്‍ട്ടെര്‍നേറ്റീവ് മെഡിസിന്‍റെ ഒരു ശാഖയായി കാണുന്നു. സ്പര്‍ശനം കൊണ്ടും തീര്‍ത്ഥപാനം കൊണ്ടും രോഗം മാറുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?.... ഞങ്ങള്‍ക്കെഴുതുക....

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

WEBDUNIA|
ബ്രഹ്മതീര്‍ത്ഥം

രവി മാസ്റ്ററുടെ ചികിത്സ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :