കഴിഞ്ഞ വര്‍ഷം 4.5 ലക്ഷം കിലോഗ്രാം നെയ്യാണത്രേ ദേവിക്കായി അര്‍പ്പിച്ചത്. ഇത് ഇത്തവണ ആറ് ലക്ഷം കിലോഗ്രാം ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വരദായിനി ദേവസ്ഥാനം ട്രസ്റ്റിലെ അംഗം നിതിന്‍ ഭായ് പട്ടേല്‍ ഞങ്ങളോട് പറഞ്ഞു.
ദേവിക്ക് അര്‍പ്പിക്കുന്ന നെയ്ക്ക് അപൂര്‍വ്വ ശക്തികളുണ്ടെന്നാണ് കരുതുന്നത്. കുട്ടികളെ ബാധിച്ചിരിക്കുന്ന ചീത്ത ശക്തികള്‍ വിട്ടൊഴിയാന്‍ ഈ നെയ്യ് പുരട്ടിയാല്‍ മതി എന്ന് വിശ്വസിക്കുന്നു. വരദായിനിയുടെ അനുഗ്രഹം ഈ നെയ്യ് സേവിച്ചാല്‍ ഉണ്ടാവുമെന്ന വിശ്വാസത്തില്‍ ആയിരക്കണക്കിന് ദമ്പതികളാണ് ഇവിടെയെത്തുന്നത്. കുട്ടികളില്ലാത്തവര്‍ ദേവിക്ക് നെയ്യ് അര്‍പ്പിച്ചാല്‍ സന്താന ഭാഗ്യമുണ്ടാവും എന്നും വിശ്വസിക്കുന്നു.
ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് നദിയുടെ രൂപം പൂണ്ട് രൂപാല്‍ ഗ്രാമത്തിലൂടെ ഒഴുകും. ഇത് ആഘോഷങ്ങള്‍ക്ക് ശേഷം വൃത്തിയാക്കാനുള്ള അവകാശം വാല്‍മീകി സമുദായത്തിനാണ്. ഇവര്‍ നെയ്യ് വൃത്തിയാക്കിയ ശേഷം വില്‍ക്കുന്നു.
WEBDUNIA|
WD
WD
ചില ആള്‍ക്കാര്‍ ഈ ആഘോഷത്തെ ഒരു പാരമ്പര്യമായി കാണുന്നു. എന്നാല്‍, മറ്റു ചിലര്‍ ഇതിനെ വെറും അന്ധവിശ്വാസമായാണ് കാണുന്നത്. ‘ആഘോഷത്തിനായി പാഴാക്കുന്ന നെയ്യ് പാവങ്ങളുടെ ആവശ്യത്തിനായി വിനിയോഗിച്ചാല്‍ അവരുടെ അനുഗ്രഹം ഉണ്ടാവും”-ആഘോഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന “പാല്ലി പരിവര്‍ത്തന്‍ അഭിയാന്‍” സ്ഥാപകന്‍ ലോകേഷ് ചക്രവര്‍ത്തി അഭിപ്രായപ്പെടുന്നു. ഈ നെയ്യ് വിറ്റഴിച്ച് ആശുപത്രി, വായനശാല, പാഠശാല എന്നിവ തുടങ്ങാമെന്ന ആശയവും ഇദ്ദേഹത്തിന്‍റെതായുണ്ട്. എന്നാല്‍, ഇതിനെ എതിര്‍ക്കുന്ന ഗ്രാമീണര്‍ ഇദ്ദേഹത്തെ ‘ലങ്കയിലെ രാവണന്‍’ എന്നാണ് വിളിക്കുന്നത്.