ആഴ്ചയില്‍ ഒരു രാത്രി ഇവര്‍ സമ്മേളിക്കാറുണ്ടെന്ന് മേസണ്‍മാര്‍ ഞങ്ങളോട് പറഞ്ഞു. പകല്‍ സമയത്ത് ഇവര്‍ സമ്മേളിക്കാറില്ല. ഇരുട്ടിന്‍റെ സാന്നിധ്യത്തില്‍ മാത്രമെ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളു. അവരുടെ പ്രവര്‍ത്തികളെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കാറില്ല. അതിനാല്‍ ഇവര്‍ രാത്രിയില്‍ ആഭിചാരക്രിയകള്‍ നടത്തുകയാണെന്നാണ് മറ്റുള്ളവരുടെ ധാരണ.
അവിടേ കണ്ട ചെസ്സ് ബോര്‍ഡും വാളും എന്തിനാണെന്ന് ഞങ്ങള്‍ ചോദിച്ചപ്പോല്‍ അവര്‍ പറഞ്ഞത് ഈ ക്ഷേത്രം പൈതഗോറസ് തത്ത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്. അതിനാലാണ് അവര്‍ ചില രേഖാചിത്രങ്ങള്‍ തയാറാക്കുകയും വ്യത്യസ്തങ്ങളായ വസ്ത്രങ്ങള്‍ അണിയുകയും ചെയ്യുന്നത്. വളരെ ശാസ്ത്രീയമായ രീതിയില്‍ ഇവര്‍ നടത്തുന്ന ചര്‍ച്ചകള്‍ സാധാരണക്കാര്‍ തെറ്റായ രീതിയില്‍ കണക്കാക്കുകയാണ്.
സോളമന്‍ രാജാവിന്‍റെ കാലത്ത് കൈകാലുകള്‍ മുറിക്കുക, തലവെട്ടുക തുടങ്ങിയ ക്രൂരമായ ശിക്ഷാ നടപടികള്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ഇതൊക്കെ കൊണ്ടാണ് ഇവരെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ പൊതു സമൂഹത്തെ പ്രേരിപ്പിക്കുന്നത്. ഇപ്പോഴും ഇവര്‍ ദുര്‍മന്ത്രവാദങ്ങള്‍ നടത്തുന്നതായി ജനങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നും അവിടെ നടക്കുന്നില്ല എന്നതാണ് വാസ്തവം.
സാഹോദര്യത്തിന് വളരെ പ്രാധാന്യം നല്‍കുന്ന സമൂഹമാണ് ഇവരുടേത്. സമൂഹത്തിലെ ഏത് അംഗത്തിനും സഹായം ചെയ്യണം എന്നു നിര്‍ബന്ധമാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഇവര്‍ എപ്പോഴും സൂക്ഷിക്കും. പഴയകാലത്ത് വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ ഇവിടെ ശേഖരിച്ചിരിക്കുന്നതു കാണാന്‍ സാധിച്ചു.
WD
WD
ഇപ്പോള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി 240 മാസോണിക് സത്രങ്ങളാണുള്ളത്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ സത്രങ്ങള്‍ക്കും പ്രത്യേകമായ നമ്പറുകളുണ്ട്. ഇന്‍ഡോറിലെ മൌവു സത്രത്തിന് ‘സെന്‍റ് പോള്‍ 389’ എന്നതാണ് നമ്പര്‍. മാസോണിക് സത്രത്തിലെത്തി അവിടത്തെ രഹസ്യങ്ങളെ കുറേയൊക്കെ പുറത്തുക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്കായി. എന്നിരുന്നാലും തിരശീലക്കു പിന്നില്‍ ഇപ്പോഴും പലതും മറഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് എന്തു തോന്നുന്നു .. ഞങ്ങള്‍ക്കെഴുതുക.