സത്രത്തില്‍ ചെന്ന ഞങ്ങള്‍ ആദ്യം കാണുന്നത് ഒരു കണ്ണാണ്. ഇവര്‍ ഈ കണ്ണിനെ പൂജിക്കുന്നുണ്ട് എന്നും ഞങ്ങള്‍ മനസിലാക്കി. സോളമന്‍ രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. സോളമന്‍ രാജാവിന്‍റെ ചില തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന രേഖാചിത്രങ്ങള്‍ ക്ഷേത്രഭിത്തിയില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ഈ ക്ഷേത്രത്തില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
എന്തെങ്കിലും പ്രത്യേക ഗുണഗണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങളും മാസോണിക് സമുദായത്തില്‍ അംഗമാവാന്‍ യോഗ്യനാണ്. എന്നു കരുതി പെട്ടെന്നു ഒന്നും ഈ സമൂഹത്തില്‍ അംഗമാവാന്‍ കഴിയുമെന്നു കരുതണ്ട. ഒരു പുതിയ അംഗത്തെ സ്വീകരിക്കുമ്പോള്‍ അയാള്‍ അറിയപ്പെടുക ‘ഡെക്കണ്‍’ എന്നായിരിക്കും. ചില യോഗ്യതകള്‍ നേടി കഴിയുമ്പോള്‍ ‘സീനിയര്‍ ഡെക്കണ്‍’ എന്നറിയപ്പെടാന്‍ തുടങ്ങും.
പിന്നീട് ജൂനിയര്‍, സീനിയര്‍ വാര്‍ഡനാകും. അവസാനമാണ് അയാള്‍ ‘മേസണ്‍’ എന്ന പേരിനര്‍ഹനാവുക. സമൂഹത്തിലെ ആചാരാനുഷ്ഠനാങ്ങളില്‍ പൂര്‍ണത കൈവരിച്ചാല്‍ ‘വെര്‍ച്ച്വല്‍ മേസണ്‍’ ആകും, അയാളായിരിക്കും മേസണുകളുടെ ഒരു സംഘത്തെ നയിക്കുക.
ഒരു പരിപൂര്‍ണ മേസണായി മാറാന്‍ മൂന്ന് ഘട്ടങ്ങള്‍ മടികടക്കേണ്ടതുണ്ട്. ആദ്യം ഒരു തൊഴിലാളിയായി മാറി മനോഹരങ്ങളായ നിര്‍മ്മാണങ്ങള്‍ നടത്തണം. മനുഷ്യസമൂഹത്തെ സേവിക്കണം. നല്ല നിര്‍മ്മാണങ്ങള്‍ നടത്തുന്നത് മനുഷ്യജീവിതത്തെ ഒരു മനോഹര ക്ഷേത്രമായി മാറ്റും എന്നവേ വിശ്വസിക്കുന്നു.
WEBDUNIA|
WD
WD
ജീവിതത്തിന്‍റെ അനശ്വരതയെ കുറിച്ചും മരണ ശേഷം മനുഷ്യന്‍റെ അസ്ഥികള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും ഇവരെ പഠിപ്പിക്കും. ഇതിനായി ഇവര്‍ മനുഷ്യ തലയോട്ടികള്‍ ഉപയോഗിക്കും. ഇവരുടെ ഈ പ്രവര്‍ത്തികളാണ് മറ്റ് ജനങ്ങള്‍ക്ക് മാസോണിക് സമൂഹത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നതിന് കാരണമാവുന്നത്.