ഇന്ത്യയുടെ ആത്മാവ് കുടി കൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് പറയുന്നത് എത്രയോ ശരിയാണ്. സവിശേഷ കാഴ്ചകളും ഗ്രാമങ്ങളുടെ സ്വന്തമാണ്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ മേളകള്‍ക്ക് പേരുകേട്ടവയാണ്. കൌതുക വസ്തുക്കളും മറ്റും വാങ്ങാനും വിനോദങ്ങളില്‍ പങ്കുകൊള്ളാനുമാണ് നാം മേളകളുടെ ഭാഗമാവുന്നത്. എന്നാല്‍, ജന ശ്രദ്ധ പിടിച്ചു പറ്റുന്ന ചില മേളകള്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തങ്ങളാണ്.
ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് ഒരു സവിശേഷ മേളയിലേക്കാണ്. ഇവിടെ നിങ്ങള്‍ക്ക് ഒരു മേളയുടെ എല്ലാ രസങ്ങളും അനുഭവിക്കാന്‍ കഴിയും...എന്നാല്‍ ഈ മേള പ്രേതങ്ങളുടെ കൂടിയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും വിശ്വസിച്ചേ മതിയാവൂ. മഹാരാഷ്ട്രയിലെ ജാല്‍ഗാവിലെ ചോരാവാദ് ഗ്രാമത്തില്‍ നടക്കുന്ന ഈ മേള ‘പ്രേതങ്ങളുടെ മേള’ എന്നാണ് അറിയപ്പെടുന്നതും!
ഇവിടെ എല്ലാ വര്‍ഷവും ദത്താ ജയന്തിക്ക് പ്രേതങ്ങളുടെ മേള നടക്കാറുണ്ട്. ഈ ദിനത്തില്‍ പ്രേത ബാധയുള്ളവര്‍ മേളയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് ഇവിടെയുള്ളവര്‍ കരുതുന്നത്. പ്രേത ബാധയുള്ളവര്‍ ഇവിടെയെത്തിയാല്‍ ബാധ ഒഴിയുമെന്നുള്ള വിശ്വാസവും ശക്തമാണ്.
WD
WD
ഈ വിചിത്രമായ മേളയെ കുറിച്ച് കേട്ടറിഞ്ഞ് ഞങ്ങള്‍ ചൌക്കാദ് ഗ്രാമത്തിലേക്ക് പോവാന്‍ തീരുമാനിച്ചു. ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ഞങ്ങള്‍ മേളയിലേക്ക് പോവുന്ന നിരവധി ചെറു സംഘങ്ങളെ കണ്ടു. ഓരോ സംഘങ്ങളിലും ഒന്നോ രണ്ടോ പേരെങ്കിലും അസ്വാഭാവിക ചേഷ്ടകള്‍ കാട്ടിയിരുന്നു.
ഞങ്ങള്‍ അവരോട് സംസാരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, അവര്‍ പൈശാചിക ശക്തികളുടെ പിടിയിലാണെന്നും അവരെ മേളയിലേക്ക് കൊണ്ടു പോവുകയാണെന്നും കൂടെ വന്നവര്‍ പറഞ്ഞു.