ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കുളം ഗംഗയുടെ ഉത്ഭവ സ്ഥാനമാണെന്നും ഇതിലെ മണ്ണിന് രോഗ വിമുക്തി നല്‍കാനുള്ള ശക്തിയുണ്ടെന്നും ഇവിടുത്തുകാര്‍ കരുതുന്നു. എന്നാല്‍, രോഗവിമുക്തി വേണമെങ്കില്‍ ഇവിടത്തെ ജയിലില്‍ ഒരു അന്തേവാസിയായി കഴിയേണ്ടതുണ്ട്. ജയില്‍ വാസം അനുഷ്ഠിക്കുമ്പോള്‍ ചെയ്ത പാപങ്ങളുടെ ഫലമായ രോഗങ്ങള്‍ വിട്ടു പോവാനായി പരമശിവന്‍ അനുഗ്രഹിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
രോഗ മുക്തി നേടാനായി ക്ഷേത്ര ഭരണ സമിതിക്ക് ആദ്യം ഒരു അപേക്ഷ നല്‍കുന്നു. അപേക്ഷ ഭരണ സമിതി അംഗീകരിച്ച ശേഷം അപേക്ഷകന് ഒരു ബാഡ്ജ് നമ്പര്‍ നല്‍കുന്നു. ക്ഷേത്ര ഭരണ സമിതിയാണ് ജയിലിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം നല്‍കുന്നത്.
രോഗികള്‍ (അന്തേവാസികള്‍) നിത്യവും ഇവിടത്തെ കുളത്തില്‍ കുളിക്കേണ്ടതുണ്ട്. കുളികഴിഞ്ഞ ശേഷം ഭാരമേറിയ ഒരു കല്ല് തലയില്‍ വച്ചുകൊണ്ട് അന്തേവാസി ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം വയ്ക്കണം. ക്ഷേത്ര പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും അന്തേവാസികളുടെ കടമയാണ്.
ഇങ്ങനെ മാസങ്ങളും വര്‍ഷങ്ങളും കടന്ന് പോയേക്കാം. ഭഗവാന്‍ പരമേശ്വരന്‍ അന്തേവാസിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും അവന്‍റെ അല്ലെങ്കില്‍ അവളുടെ രോഗം ഭേദമായി എന്നു പറയുകയും ചെയ്യും വരെ ഇവിടെ തുടരേണ്ടി വരും. ഭരണസമിതിയുടെ തലവന്‍റെയോ അംഗത്തിന്‍റെയോ സ്വപ്നത്തില്‍ ഭഗവാന്‍ പ്രത്യക്ഷനായി അസുഖം ഭേദമായ വിവരം അറിയിച്ചാലും അന്തേവാസിയെ മോചിപ്പിക്കും.
WD
WD
എന്തായാലും ഇവിടത്തെ കാര്യങ്ങള്‍ തികച്ചും അസാധാരണമായും അവിശ്വസനീയമായുമാണ് ഞങ്ങള്‍ക്ക് തോന്നിയത്. പക്ഷേ, ഞങ്ങള്‍ കണ്ടു മുട്ടിയ പലരും അവരുടെ ബന്ധുക്കള്‍ ഇവിടെ നിന്നും സുഖം പ്രാപിച്ച് പുറത്ത് വന്നതായി സാക്‍ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഞങ്ങളുമായി നിങ്ങളുടെ അഭിപ്രായം പങ്കു വയ്ക്കൂ.