രാകേഷ് റോഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ഉണ്ടാവില്ല. ഹൃതിക് റോഷന്‍ നായകനാവുന്ന ഈ ചിത്രത്തില്‍ ദിപിക അഭിനയിക്കുമെന്നായിരുന്നു സിനിമാവൃത്തങ്ങള്‍ പറഞ്ഞിരുന്നത്.
ചിത്രത്തില്‍ സങ്കീര്‍ണമായ ഒരു നായികാ കഥാപാത്രത്തെയാണ് വേണ്ടത്. ഈ റോള്‍ ദീപകയ്ക്ക് പറ്റില്ല. എന്നാല്‍, ഭാവിയില്‍ ദീപികയെ നായികയാക്കി മറ്റൊരു ചിത്രത്തിന് പദ്ധതിയുണ്ട്, രാകേഷ് റോഷന്‍ പറയുന്നു.
പുതിയ ചിത്രത്തിലെ നായികയ്ക്കായി രാകേഷ് റോഷന്‍റെ ‘ഫിലിംക്രാഫ്റ്റ്’ പ്രൊഡക്ഷന്‍സ് തെരച്ചില്‍ തുടരുകയാണ്. ഒരു വിദേശി നായികയാവും ഈ ചിത്രത്തില്‍ അഭിനയിക്കുകയെന്നും സൂചനയുണ്ട്. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്
2008 മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന രാകേഷ് റോഷന്‍ ചിത്രത്തില്‍ ലാറ്റിന്‍ നൃത്തമായ സല്‍സയുടെ നിരവധി രംഗങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്. ആഫ്രിക്കന്‍ ചുവയുള്ള സല്‍സ ദീപികയ്ക്ക് വഴങ്ങാത്തതാണ് അവസരം കൈവിട്ടു പോകാന്‍ കാരണമെന്നും സൂചനയുണ്ട്.
എന്തായാലും ഒരു വിദേശ നായികയ്ക്കൊപ്പം ഹൃതിക് സല്‍സ നൃത്തം വയ്ക്കുന്നത് കാണാന്‍ അനുരാഗ് ബസു അവസരം ഒരുക്കുമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
PRATHAPA CHANDRAN|
Last Modified വ്യാഴം, 27 ഡിസംബര്‍ 2007 (09:16 IST)