നിങ്ങളുടെ വിധി താളിയോലയില്‍!

WDWD
ഫലം അറിയുന്നതെങ്ങിനെയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് ഞങ്ങള്‍ ബാബുസ്വാമിയോട് പറഞ്ഞു. ഇതിനായി ഞങ്ങളില്‍ ഒരാള്‍ വിരലടയാളം നല്‍കി. അടയാളം ശംഖ് ആകൃതിയില്‍ ഉള്ളതാണെന്ന് ബാബുസ്വാമി പറഞ്ഞു. താളിയോലകള്‍ വച്ചിടത്തേക്ക് പോയ ബാബുസ്വാമി ഒരു ഓലക്കെട്ടുമായാണ് മടങ്ങിയത്. അടയാളം നല്‍കിയ വ്യക്തിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് “അതെ” അല്ലെങ്കില്‍ “അല്ല” എന്ന രീതിയില്‍ മറുപടിനല്‍കാന്‍ ആവശ്യപ്പെട്ടു.

ആദ്യ ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. സ്വാമി ഉടന്‍ അടുത്ത ഓലയെടുത്ത് ചോദ്യം തുടര്‍ന്നു. വീണ്ടും അല്ല എന്നായിരുന്നു മറുപടി. ഇത് പതിനൊന്നാം ഓല എടുക്കുന്നത് വരെ തുടര്‍ന്നു. അല്‍ഭുതമെന്ന് പറയട്ടെ! ഈ ഓലയില്‍ ആദ്യ ഏഴ് ചോദ്യം വരെ ഉത്തരം അതെ എന്നായിരുന്നു. ഇതായിരുന്നു ചോദ്യങ്ങള്‍,

നിങ്ങള്‍ക്ക് ഇരട്ട ബിരുദം ഉണ്ടോ?

സ്വന്തം വീട്ടിലാണോ താമസിക്കുന്നത്?

രോഗപീഡയൊന്നുമില്ല. അല്ലേ?

നിങ്ങളുടെ ഭാര്യക്ക് ജോലിയില്ല. കുടുംബിനിയാണ് അല്ലേ?

നിങ്ങളും നിങ്ങളുടെ പിതാവും ഒരു തവണയില്‍ കൂടുതല്‍ വിവാഹിതരായിട്ടില്ല?

WDWD
ഇതേ പോലെ രണ്ട് ചോദ്യങ്ങള്‍ക്ക് കൂടി അതെ എന്ന മറുപടിയായിരുന്നു നല്‍കിയത്. എന്നാല്‍, എട്ടാമത്, നിങ്ങളുടെ പുത്രി വിദേശത്താണോ പഠിക്കുന്നത് എന്ന ചോദ്യത്തിന് “അല്ല” എന്നായിരുന്നു മറുപടി.

അയ്യാനാഥന്‍|
ബാബുസ്വാമി ചോദ്യം ചോദിച്ചു കൊണ്ടിരുന്ന ഓലമാറ്റി വീണ്ടും ഒമ്പത് ഓലകളില്‍ നിന്ന് ചോദ്യം ചോദിച്ചു. എന്നാല്‍, എല്ലാ ഉത്തരങ്ങള്‍ക്കും “അല്ല” എന്നായിരുന്നു മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :