ആഗ്രഹങ്ങള്‍ ദൈവീക സഹായത്തോടെ സാധിച്ചെടുക്കാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ് മേളയുടെ സമയത്ത് ഇവിടെ കാണാന്‍ കഴിയുന്നത്. അലങ്കരിച്ച ആടുകളെ ആഘോഷ തിമര്‍പ്പോടെയാണ് ശിവബാബയുടെ ക്ഷേത്രത്തിനു മുന്നില്‍ കൊണ്ടുവരുന്നത്. പൂജാരി പുണ്യാഹം തളിച്ച് ആടുകളെ ക്ഷേത്രത്തിലെ ആരാധാനാമൂര്ത്തിക്ക് ബലിയായി നല്കുന്നു.
ആരാധനാമൂര്‍ത്തിക്ക് ബലി നല്കിയ ആടുകളുടെ മാംസം ഭക്തര്‍ ഭക്ഷിക്കുന്നു. കുറച്ച് മാംസം ക്ഷേത്രത്തിനു വെളിയില്‍ കൊണ്ടുപോവാനും അനുവാദമുണ്ട്. ബലി നല്കിയ ആടിന്റെ മാംസം കഴിക്കുന്നത് ദൈവീക അനുഗ്രഹം ഉണ്ടാക്കും എന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ബാക്കി വരുന്ന മാംസം പാവങ്ങള്‍ക്ക് വിതരണം ചെയ്യും. എല്ലാവര്‍ഷവും ഏകദേശം രണ്ട് ലക്ഷത്തോളം ആടുകളാണ് മേളയില്‍ എത്തുന്നത്.
WD
WD
മേള നടക്കുന്നിടത്ത് ഒരു എറുമ്പിനെയോ മറ്റ് പ്രാണികളെയോ കാണാന്‍ സാധിക്കില്ല. ഇത് ശിവബായുടെ ശക്തിയുടെ പ്രതിഫലനമാണെന്നാണ് ഇവിടെയുള്ളവര്‍ പറഞ്ഞത്. ഇതുകേട്ട ഞങ്ങളും സത്യാവസ്ഥയറിയാന്‍ അവിടെയെല്ലാം പരതി. എന്നാല്‍, ഞങ്ങള്‍ക്കും ഒരു പ്രാണിയെ പോലും കണ്ടെത്താനായില്ല!
ആടിനെ ബലി നല്‍കുന്നതിലൂടെ ഏതെങ്കിലും ആരാധനാമൂര്‍ത്തി പ്രസാധിക്കുമോ? വെബ്ദുനിയയുടെ വായനക്കാരന് എന്ന നിലയ്ക്ക് നിങ്ങളുടെ അഭിപ്രായമെന്താണ്?