ഈ സമയത്താണ് സമീപ ഗ്രാമത്തില്‍ താമസിക്കുന്ന ജീവ എന്ന ആള്‍ സഹോദരിയെകാണാനായി എത്തുന്നത്. കൊള്ളക്കാരെ കണ്ട ജീവ ഒറ്റയ്ക്ക് അവരെ എതിരിട്ടു. വളരെ സമയം കഴിഞ്ഞ് ജീവയ്ക്കൊപ്പം നാട്ടുകാരുമെത്തി കൊള്ളക്കാരെ തുരത്തി. പക്ഷേ, മാരകമായ മുറിവുകളേറ്റ ജീവ ലോകത്തോട് വിടപറഞ്ഞു.
ജീവയുടെ വിയോഗത്തില്‍ ദു:ഖിതരായ നാട്ടുകാര്‍ ജീവ മാമ ക്ഷേത്രം നിര്‍മ്മിച്ചു. പിന്നീട്, ആഗ്രഹപൂര്‍ത്തീകരണത്തിനായി ഗ്രാമീണര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നത് പതിവായി. ആഗ്രഹം സഫലീകരിച്ചു കഴിഞ്ഞാല്‍ ജീവമാമയ്ക്ക് സിഗരറ്റും മദ്യവുമാണ് ആളുകള്‍ പകരം നല്‍കുന്നത്!
WD
ജീവമാമയ്ക്ക് മദ്യവും മാംസവും വളരെ ഇഷ്ടമാണെന്നാണ് വിശ്വാസം. മുമ്പൊക്കെ മൃഗബലി നടത്തുമായിരുന്നു എങ്കിലും മൃഗബലി നിരോധിച്ചതില്‍ പിന്നെ മാംസത്തിനു പകരം കാലികളെയാണ് കാണിക്കയായി നല്‍കുന്നത്.
നല്ലൊരു പ്രവര്‍ത്തിയുടെ സ്മരണയ്ക്കായി ഒരാളുടെ സ്മാരകം നിര്‍മ്മിക്കുന്നതില്‍ തെറ്റില്ല. അതോടൊപ്പം മദ്യം, മാംസം, സിഗരറ്റ് തുടങ്ങിയവ കാണിക്കയായി നല്‍കുന്ന തരം ആചാരങ്ങളെ പ്രോത്സാഹിപ്പിക്കാനാവുമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.