ഡോക്ടറെ കണ്ടാല്‍ രോഗം മൂര്‍ച്ഛിക്കും?

WD
രോഗം വന്നാല്‍ ഡോക്ടറെ കണ്ട് ചികിത്സിക്കുക എന്നതാണ് ശരിയായ വഴി. എന്നാല്‍, രോഗം വന്നാല്‍ ഡോക്ടറെ കാണാതെ ദേവീഭജനം നടത്തിയാല്‍ മതിയെന്ന് ആരെങ്കിലും പറഞ്ഞാലോ. പോരാത്തതിന്, ഭജനം നടത്തുമ്പോള്‍ ഡോക്ടറെ കാണാന്‍ ശ്രമിച്ചാല്‍ മരിച്ചു പോവുമെന്ന് കൂടി കേട്ടാലോ?

WEBDUNIA|
ഇക്കാര്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കണമെങ്കില്‍ നയീമാത ക്ഷേത്രത്തില്‍ പോവണം. ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മധ്യപ്രദേശിലെ ബുര്‍ഹാം‌പൂര്‍ ജില്ലയിലുള്ള ഒരു ചെറിയ ക്ഷേത്രത്തിലേക്കാണ്. “നയിമാത” ക്ഷേത്രം ചെറുതാണെങ്കിലും വിദൂര ദേശങ്ങളില്‍ നിന്ന് പോലും ഇവിടേക്ക് ആളുകള്‍ എത്താറുണ്ട്. ശാരീരികമായും മാനസികമായും പീഡകളനുഭവിക്കുന്നവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും. ഫോട്ടോഗാലറി
WD
ഡോക്‍ടര്‍മാര്‍ കൈയ്യൊഴിഞ്ഞ രോഗികള്‍ ദേവീകൃപയ്ക്കായി ഇവിടെയെത്തുന്നത് സാധാരണയാണ്. ക്ഷേത്രത്തിലെ ദേവിയുടെ അനുഗ്രഹത്താല്‍ ഭേദമാക്കാനാവാത്ത രോഗങ്ങള്‍ക്ക് പോലും ശമനമുണ്ടാവുമത്രേ. അഞ്ച് ചൊവ്വാഴ്ചകളില്‍ മുടങ്ങാതെ ദര്‍ശനം നടത്തിയാല്‍ ഏതുബാധയും ഒഴിഞ്ഞു പോവും എന്നും ഏതുരോഗവും ശമിക്കും എന്നുമാണ് വിശ്വാസം. എന്നാല്‍, ഒരു കാര്യം ശ്രദ്ധിക്കണം; ദര്‍ശനത്തിനു വരുന്നവര്‍ ഒരു കാരണവശാലും മറ്റ് ചികിത്സകള്‍ തേടരുത്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :