സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (12:45 IST)
വീട്ടിലോ വ്യാപാരസ്ഥാപനങ്ങളിലോ എവിടെയായാലും പണം സൂക്ഷിക്കേണ്ടത് തെക്ക് പടിഞ്ഞാറേ മൂലയിലാണ്. ഇതാണ് ഏറ്റവും അഭികാമ്യമായ സ്ഥലം. വീടിന്റെ പടിഞ്ഞാറ്, തെക്ക്, തെക്ക് പടിഞ്ഞാറ് സ്ഥലങ്ങളില്‍ പണം സൂക്ഷിക്കാന്‍ ഉത്തമമാണ്. അതേസമയം പണം വയ്ക്കുന്ന അലമാരയുടെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം. ഇപ്രകാരം പണം സൂക്ഷിച്ചാല്‍ സമ്പത്ത് വര്‍ധിക്കുകയും പണം പാഴായി പോകാതിരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. മറ്റുദിശകളില്‍ പണം സൂക്ഷിച്ചാല്‍ പണത്തിന് മൂല്യം ഇല്ലാതായി പോകുമെന്നും വിശ്വാസമുണ്ട്.