ശ്രീനു എസ്|
Last Modified വ്യാഴം, 29 ജൂലൈ 2021 (13:04 IST)
വിവാഹം എട്ടുതരത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ബ്രഹ്മം, ദൈവം, ആര്‍ഷം, പ്രജാപത്യം, ഗാന്ധര്‍വം, അസുരം, രാക്ഷസം, പൈശാചികം എന്നിവയാണവ. പിതാവ് മകളെ ഉത്തമനായ ബ്രഹ്മചാരിക്ക് വിവാഹം കഴിച്ച് കൊടുക്കുന്നതിനെ ബ്രഹ്മവിവാഹമെന്നും യാഗസമയത്ത് പിതാവ് മകളെ പുരോഹിതനു നല്‍കുന്നത് ദൈവ വിവാഹമെന്നും പറയുന്നു.
പിതാവ് മകളെ വരന് നല്‍കി പകരം ഇരുകാലിയെ വാങ്ങുന്നതാണ് ആര്‍ഷ വിവാഹം. ധനത്തോടൊപ്പം മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതാണ് പ്രജാപത്യം. ഒളിച്ചോടി കല്യാണം കഴിക്കുന്നതിനെ ഗന്ധര്‍വം എന്നാണ് പറയുന്നത്. പിതാവിന് പണം നല്‍കി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതാണ് അസുരം. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് വിവാഹം കഴിക്കുന്നതാണ് രാക്ഷസം. ഉറങ്ങുമ്പോഴോ ബോധം ഇല്ലാത്തപ്പോഴോ പെണ്‍കുട്ടിയെ ഭാര്യയാക്കുന്നതിനെ പൈശാചികം എന്നാണ് പറയുന്നത്.