സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (16:47 IST)
വിശാഖം, പുണര്‍തം, ആയില്യം, തിരുവാതിര, മൂലം, കാര്‍ത്തിക, രേവതി, രോഹിണി, ഉത്രം, ഉത്രാടം, ഉതൃട്ടാതി, പൂരം, പൂരാടം, പൂരുരുട്ടാതി എന്നീ ദിവസങ്ങളില്‍ ശ്രാദ്ധം ചെയ്താല്‍ മറ്റൊരു മരണം കൂടി അടുത്തുണ്ടാവുന്നതിന് ഇടവന്നേക്കും. വേണമെങ്കില്‍ തൃക്കേട്ട നക്ഷത്രം കൊള്ളാമെന്ന് ഒരു പക്ഷമുണ്ട്. അതേപോലെ, കന്നി മാസത്തിലെ അഷ്ടകാശ്രാദ്ധത്തിനു തിരുവാതിര നക്ഷത്രവും സ്വീകാര്യമാണ്.
തൃക്കേട്ട, അവിട്ടം, ചതയം, പൂരുരുട്ടാതി, അശ്വതി, ഭരണി, പൂയം, പൂരം, ചോതി, മകം, അത്തം, പൂരാടം, ചിത്തിര, അനിഴം എന്നീ നക്ഷത്രങ്ങള്‍ ശ്രാദ്ധവിധിക്ക് പ്രധാനമാണ്. ശനിയാഴ്ചയും തിങ്കളാഴ്ചയും ഉത്തമം. ചൊവ്വാഴ്ച വര്‍ജ്ജ്യമാണ്. ഞായറും വ്യാഴവും മധ്യമങ്ങള്‍.
വെള്ളിയാഴ്ചയും ശുക്രോദയവും ഇടവം, തുലാം രാശികളും തദ്വംശകങ്ങളും ഏറ്റവും വര്‍ജ്ജ്യം. പ്രേതകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇപ്രകാരം ശുഭസമയം നോക്കേണ്ടതാണ്. എന്നാല്‍, സാംവത്സരിക ശ്രാദ്ധാദികള്‍ക്ക് ദിവസം ചിന്തനീയമല്ല എന്നും അതാതു ദിവസങ്ങളില്‍ അവ ചെയ്യേണ്ടതുമാണ്.