മഞ്ഞള്‍ ചേര്‍ക്കാതെ ആഹാരം പാകം ചെയ്യാന്‍ പാടില്ലെന്നു പറയുന്നതിലെ സത്യം ഇതാണ്

ശ്രീനു എസ്| Last Modified വ്യാഴം, 22 ജൂലൈ 2021 (13:05 IST)
മഞ്ഞള്‍ ചേര്‍ക്കാതെ ആഹാരം പാകം ചെയ്യാന്‍ പാടില്ലെന്നു പഴമക്കാര്‍ പറയാറുണ്ട്. സാധാരണയായി കറികള്‍ക്ക് നല്ല കളര്‍ ലഭിക്കാനാണ് വീട്ടമ്മമാര്‍ മഞ്ഞള്‍ ചേര്‍ക്കുന്നത്. എന്നാല്‍ ഇതിനുപിന്നില്‍ മറ്റുചില രഹസ്യങ്ങള്‍ കൂടിയുണ്ട്. ആഹാരത്തിലൂടെയോ മറ്റുമാര്‍ഗത്തിലൂടെയോ ശരീരത്തില്‍ പ്രവേശിച്ച വിഷാംശത്തെ നശിപ്പിക്കാന്‍ മഞ്ഞളിന് സാധിക്കും. കൂടാതെ വയറെരിച്ചില്‍ വായുക്ഷോഭം എന്നിവ ഉണ്ടാകാതിരിക്കാനും ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതു കൊണ്ട് സാധിക്കും.

കൂടാതെ സൂര്യസ്തമയത്തിനു ശേഷം മഞ്ഞള്‍, ഉപ്പ് എന്നിവ ദാനം ചെയ്യാന്‍ പാടില്ലെന്നും പറയാറുണ്ട്. ഇങ്ങനെ ചെയ്താല്‍ കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിശ്വാസം. കൂടാതെ സൂര്യാസ്തമയത്തിനു ശേഷം പുളിച്ച സാധനങ്ങള്‍ കൈമാറിയാല്‍ വീട്ടില്‍ നിന്ന് ലക്ഷ്മി ദേവി പോകുമെന്നും വിശ്വാസമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :